എച്ച്​.​െഎ​.വി ബാധിതക്ക്​ ചികിത്സ നിഷേധിച്ച്​ ഭോപ്പാലിലെ സർക്കാർ ആശുപത്രി

ഭോപ്പാൽ: എച്ച്​.​െഎ.വി ബാധിതയായതിനാൽ 20കാരിക്ക്​ ഭോപ്പാല​ിലെ സർക്കാർ ആശുപത്രി ചികിത്സ നിഷേധിച്ചതായി കുടുംബത്തി​​​െൻറ പരാതി. ഭോപ്പാലിലെ ഏറ്റവു വലിയ സർക്കാർ ആശുപത്രികളിലൊന്നായ സുൽതാനിയ ആണ്​ എച്ച്​.​െഎ.വി ബാധിതക്ക് ചികിത്സ നിഷേധിച്ചത്​.

ഗർഭിണിയായ യുവതിയെ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാ​​​െൻറ മണ്ഡലമായ സെഹോറിലെ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്​. രക്​തത്തിലെ ഹീമോഗ്ലോബി​​​െൻറ അളവ്​ അപകടകരമായ അളവിൽ താഴ്​ന്നതിനാൽ മികച്ച ചികിത്സക്കായി 40 കിലോമീറ്റർ അകലെയുള്ള ​സുൽതാനിയ ആശുപ​ത്രിയിലേക്ക്​ യുവതിയെ കൊണ്ട്​ പോവാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

അർധരാത്രി സുൽതാനിയ ആശുപ​ത്രിയിൽ എത്തിയെങ്കിലും യുവതി എച്ച്​.​െഎ.വി പോസിറ്റീവ്​ ആണെന്ന്​ കണ്ടതും ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു. ചികിത്സ നൽകണമെന്ന കുടുംബത്തിന്‍റെ അപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തിൽ രോഗിക്കും കുടുംബത്തിനും സെഹോറിലേക്ക്​ തിരികെ പോവേണ്ടിയും വന്നു. നാലു മണിക്കൂർ നേരം കാത്ത്​ നിന്നതായും അധികൃതർ കയർത്ത് സംസാരിച്ചെന്നും കുടുംബം പരാതിപ്പെട്ടു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയ ആശുപത്രി മേൽനോട്ടകാരൻ കരൺ പീപ്രേ സംഭവം സത്യമാണെങ്കിൽ നടപടിയെടുക്കുമെന്ന് അറിയിച്ചു. എച്ച്​.​െഎ.വി ബാധിതക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാ​ൻ മാപ്പ്​ പറയണമെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസ്​ രംഗത്തെത്തി. എച്ച്​.​െഎ.വി ബാധിത എന്നത്​ ​മൂലം യുവതി വിവേചനം നേരിട്ടിട്ടില്ലെന്നാണ്​ ബി​.ജെ.പിയുടെ നിലപാട്. 


 

Tags:    
News Summary - Bhopal Hospital Refused To Admit Woman With HIV -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.