ഭോപ്പാല്‍ ഏറ്റുമുട്ടല്‍: സിമിപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു

ഭോപ്പാല്‍: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിമിപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. എട്ട് പേരില്‍ ഏഴു പേരുടെയും മൃതദേഹം കനത്ത പൊലീസ് സുരക്ഷയില്‍ മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിലായി സംസ്കരിച്ചു. ഭോപ്പാലില്‍ നിന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

അഞ്ചു പേരുടെ മൃതദേഹങ്ങള്‍ അബാന നദിക്കരികിലെ ബാദാ ശ്മശാനത്തില്‍ ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംസ്കരിച്ചത്. അംജദ് ഖാന്‍, സാകിര്‍ ഹുസൈന്‍, മുഹമ്മദ് സാലിക്, ഷെയ്ക്ക് മെഹബൂബ്, അക്വീല്‍ ഖില്‍ജി എന്നിവരുടെ മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. 2000 ഓളം പേര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.  700ഓളം പൊലീസുകാരും സംസ്കാരച്ചടങ്ങുകള്‍ നിരീക്ഷിക്കാന്‍ എത്തിയിരുന്നു.

മഹാരാഷ്ട്രക്കാരനായ മുഹമ്മദ് ഖാലിദിനെ ബന്ധുക്കള്‍ ഏറ്റെടുക്കാനില്ലാത്തതിനാല്‍ ഭോപ്പാലിലാണ് സംസ്കരിച്ചത്. ഇദ്ദേഹത്തിന്‍െറ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണെന്നും സിമി പ്രവര്‍ത്തകനായ സഹോദരന്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയലിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വന്തം നാടായ ഉജ്ജയിനിയിലെ മഹിദ്പൂരിലാണ് അബ്ദുള്‍ മജീദിന്‍െറ മൃതദേഹം സംസ്കരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാളായ ഷെയ്ക്ക്് മുജീബിന്‍െറ  മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്ത് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.  ഏറ്റുമുട്ടലിനെ കുറിച്ച് പൊലീസ് പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു.

ജയില്‍ വാര്‍ഡനെ കൊന്ന് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടുവെന്നാരോപിച്ചാണ് എട്ടു പേരെ പൊലീസ് വെടിവെച്ചു കൊന്നത്. 

Tags:    
News Summary - bhopal encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.