ഭോപ്പാൽ ഏറ്റുമുട്ടലോടെ പുണെ സ്ഫോടന കേസിലെ എല്ലാ പ്രതികളും കൊല്ലപ്പെട്ടു

പുണെ: ഭോപ്പാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട എട്ട്  സിമിപ്രവർത്തകരിൽ മൂന്ന് പേർ 2014ലെ പുണെ സ്ഫോടനക്കേസിലെ പ്രതികൾ. കൊല്ലപ്പെട്ട അഹമ്മദ് റംസാൻ ഖാൻ, സക്കീർ ഹുസൈൻ എന്ന സാദിഖ്, ശൈഖ് മെഹ്ബൂബ് എന്നിവരാണ് പുണെ സ്ഫോടനക്കേസ് പ്രതികൾ. 2014 ജൂലൈ 10ന് പുണെയിലെ ഫരഷ്കാന പൊലീസ് സ്റ്റേഷനിനടുത്ത പാർക്കിൽ നടന്ന തീവ്രത കുറഞ്ഞ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ഐസാസുദ്ദീൻ, മുഹമ്മദ് അസ്ലം എന്നിവർ കഴിഞ്ഞ വർഷം തെലങ്കാനയിൽ വെച്ച് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 

പുണെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സിമി പ്രവർത്തകരെ വിട്ടുകിട്ടാൻ മൂന്നു പ്രാവശ്യം ശ്രമിച്ചിരുന്നതായും എന്നാൽ മധ്യപ്രദേശിൽ നിരവധി കേസുകളിൽ പ്രതികളായതിനാൽ സാധ്യമായില്ലെന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഓഫീസർ വ്യക്തമാക്കി. 

ഈ മൂന്നു പേര കസ്റ്റഡിയിൽ ലഭിച്ചിരുന്നെങ്കിൽ കേസുമായി സംശയിക്കപ്പെടുന്ന ഉന്നതബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാ പ്രതികളും മരിച്ചതിനാൽ കേസ് അവസാനിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - With Bhopal encounter, all suspects of Pune blast case now dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.