നോട്ട്​ നിരോധനം രക്​ത രഹിത സാമ്പത്തിക വിപ്ലവമെന്ന്​ ​ഉമാഭാരതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി  കൊണ്ടുവന്ന നോട്ടു നിരോധനം രക്​ത രഹിത സാമ്പത്തിക വിപ്ലവമായിരുന്നു എന്ന്​ കേന്ദ്ര മന്ത്രി ഉമാഭാരതി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഝാൻസി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്​ റാലിയെ അഭിസംബോധന ചെയ്യവെയാണ് ​ഉമാഭാരതി ഇക്കാര്യം പറഞ്ഞത്​. 

നോട്ട്​ നിരോധനം വിപ്ലവകരമായ ആശയമായിരുന്നു. മാർക്​സും ലെനിനും ലോകത്തിൽ വെച്ച്​ ഏറ്റവും വലിയ സാമ്പത്തിക വിപ്ലവങ്ങളിലൊന്നാണ് ​കൊണ്ടുവന്നത്​. എന്നാൽ അവരുടെ വിപ്ലവം രക്​ത രൂക്ഷിതമായിരുന്നു.

എല്ലാ മേഖലകളിലും സമാജ്​വാദി പാർട്ടി പരാജയമാണ്​. സംസ്ഥാനത്ത്​ ക്രമാസമാധാനം ഉറപ്പ് ​വരുത്തുന്നതിൽ അവർ പരാജയപ്പെട്ടു. ബുന്ദൽഖണ്ഡിൽ ജനങ്ങൾക്ക്​ അടിസ്ഥാന സൗകര്യം പോലും ലഭ്യമാകാത്തത് കേന്ദ്ര ഫണ്ട്​ സംസ്​ഥാനം ഉപയോഗിക്കാത്തതിനാലാണ്​. 

ബി.ജെ.പി അധികാരത്തിൽ വന്നാൽ മേഖലയിൽ വികസനം കൊണ്ടുവരും. അമേരിക്കൻ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപ്​, റഷ്യൻ പ്രസിഡൻറ്​ വ്ലാദ്​മിർ പുടിൻ എന്നിവരും മന്ത്രിയുടെ പ്രസംഗത്തിൽ വിഷയമായി.

Tags:    
News Summary - Bharti’s rally, also present

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.