ട്രാക്ടർ മാർച്ചിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ; കർഷകരുടെ ശക്തി കാണിക്കണമെന്ന് ടികായത്ത്

മുസഫർനഗർ: മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെ ട്രാക്ടർ മാർച്ചിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ. ഫെബ്രുവരി 21ന് രാജ്യത്തെ ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ മാർച്ച് നടത്തണമെന്നാണ് നിർദേശം.

സിസൗലിയിൽ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ബി.കെ.എസ് നേതാവ് രാകേഷ് ടികായത്താണ് ഇക്കാര്യം പറഞ്ഞത്. ട്രാക്ടർ മാർച്ചിൽ കർഷകരുടെ ശക്തി കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തലമുറകളേയും വിളകളേയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കിടയിലെ ഐക്യം തകർക്കാൻ നിരന്തരമായി കേന്ദ്രസർക്കാർ നടത്തുകയാണ്. എന്നാൽ, ഇത്തരം ശ്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കർഷകർക്ക് കഴിഞ്ഞിട്ടുണ്ട്. തന്നെയും സ്വാധീനിക്കാനായി ആളുകൾ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

സ​മ​രം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ, മൂ​ന്നം​ഗ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ സം​ഘം ഞാ​യ​റാ​ഴ്ച വീ​ണ്ടും ക​ർ​ഷ​ക​രുമായി ചർച്ച നടത്തും. ച​ണ്ഡി​ഗ​ഢി​ൽ​​വെ​ച്ച് ത​ന്നെ​യാ​ണ് നാ​ലാം​വ​ട്ട ച​ർ​ച്ച​യും വി​ളി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാം​വ​ട്ട ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് കേ​ന്ദ്ര കൃ​ഷി മ​​ന്ത്രി അ​ർ​ജു​ൻ മു​ണ്ടെ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. വി​ള​ക​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ൻ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് തീ​രു​മാ​നം വൈ​കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.

മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ഒ​രു രാ​ത്രി​വേ​​ണ്ടെ​ന്നും ആ​വ​ശ്യം അം​ഗീ​ക​രി​ക്കും​വ​രെ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും ക​ർ​ഷ​ക നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ചു. സ​ർ​ക്കാ​ർ ഉ​പ​ഭോ​ക്താ​വി​ലും ഉ​ൽ​പാ​ദ​ക​രി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും കോ​ർ​പ​റേ​റ്റു​ക​ളി​ലു​ള്ള ശ്ര​ദ്ധ കു​റ​ക്കു​ക​യും ചെ​യ്താ​ൽ ഈ ​പ്ര​ശ്‌​നം മു​ഴു​വ​ൻ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് ക​ർ​ഷ​ക നേ​താ​വ് ജ​ഗ്ജി​ത് സി​ങ് ദ​ല്ലേ​വാ​ൾ പ​റ​ഞ്ഞു.ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ൽ ശ​നി​യാ​ഴ്ച​യും ക​ർ​ഷ​ക​രും പൊ​ലീ​സും ഏ​റ്റു​മു​ട്ടി. ഞാ​യ​റാ​ഴ്ച ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ അ​തി​ർ​ത്തി​​യി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത.

Tags:    
News Summary - Bharatiya Kisan Union calls for tractor march on February 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.