ഗുജറാത്ത്​ ഫത്തേഗഞ്ച്​ പോസ്​റ്റ്​ ഓഫിസിനുമുന്നിൽ റോഡിൽ ടയർ കത്തിച്ച്​ ഗതാഗതം തടസ്സപ്പെടുത്തിയ സമരാനുകൂലികളെ പൊലീസ്​ അറസ്​റ്റ്​ ചെയ്തുനീക്കുന്നു

ഗുജറാത്തുകാർക്ക്​ നന്ദി; ഭാരത് ബന്ദിന്​ ലഭിച്ചത്​ വൻ പിന്തുണ -ഹാർദിക്​ പ​ട്ടേൽ

അഹ്​മദാബാദ്​: കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ നടക്കുന്ന ഭാരതബന്ദിന്​ പ്രധാന മന്ത്രിയുടെയും അമിത്​ ഷായുടെയും തട്ടകമായ ഗുജറാത്തിൽ വൻ ജനപിന്തുണ ലഭിച്ചതായി കോൺഗ്രസ്​ സംസ്​ഥാന വർക്കിങ്​ പ്രസിഡൻറ്​ ഹാർദിക്​ പ​ട്ടേൽ.

ബി.ജെ.പിക്കാരുടെ ഭീഷണി വകവെക്കാതെ ബന്ദ്​ വിജയകരമാക്കിയ ഗുജറാത്തുകാർക്ക്​ അദ്ദേഹം നന്ദി പറഞ്ഞു. സമരം ചെയ്യുന്ന കർഷകർക്ക്​ പിന്തുണയുമായി നടന്ന ബന്ദിന്​ അഭൂതപൂർവമായ സ്വീകാര്യതയാണ്​ ലഭിച്ചത്​. എല്ലാ വിഭാഗം ആളുകളും ചേർന്ന്​ സമരം വിജയകരമാക്കി. ജനങ്ങൾ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. അഭിമാനമാണ്​ ഗുജറാത്ത് -അദ്ദേഹം ട്വീറ്റ്​ ചെയ്​തു.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.