തെലങ്കാന ഭരണം പിടിക്കാൻ അത്യധ്വാനം ചെയ്യുന്ന ബി.ജെ.പിയുടെ തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങളോടെ ശ്രദ്ധാകേന്ദ്രമായി ചാർമിനാറിന് ഓരത്തെ ഭാഗ്യ ലക്ഷ്മി ക്ഷേത്രം. ചരിത്ര പ്രസിദ്ധമായ ചാർമിനാറിന്‍റെ തെക്ക് കിഴക്ക് മൂലയിൽ സ്ഥാപിച്ച പ്രതിഷ്ഠയും ക്ഷേത്രവും ഹൈദരാബാദിലെ മന്ദിർ -മസ്ജിദ് വിഷയമാക്കി മാറ്റുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ദേശീയ നിർവാഹക സമിതിക്ക് എത്തുന്ന മുതിർന്ന ബി.ജെ.പി നേതാക്കൾ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലെത്തുമെന്ന് കേട്ട് വൻ സുരക്ഷാ സന്നാഹമാണ് ചാർമിനാറിനും പരിസരത്തും ഒരുക്കിയിരിക്കുന്നത്.
ദേശീയ നിർവാഹക സമിതിക്ക് വരുന്ന കേന്ദ്ര ആഭ്യന്തര ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഭാഗ്യ ലക്ഷ്മി ക്ഷേത്രം സന്ദർശിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരിക്കും സന്ദർശിക്കുകയെന്ന് പിന്നീട് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
(ഹൈദരാബാദിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ റോഡ്)
ശനിയാഴ്ച രാവിലെ 11മണിക്ക് അവിടെ സന്ദർശിച്ച ശേഷമായിരിക്കും യോഗി ദേശീയ നിർവാഹക സമിതിക്കെത്തുകയെന്നാണ് തെലങ്കാന ബി.ജെ. പി ഘടകം അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ചത്തെ സന്ദർശനം റദ്ദാക്കിയ യോഗി ഞായറാഴ്ച ക്ഷേത്രം സന്ദർശിക്കുമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രിയുടെ മകന് മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്ന് സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഢി പറഞ്ഞു. ദേശീയ നിർവാഹക സമിതിയോടെ തെലങ്കാനയും ബി.ജെ.പി പിടിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.