കോവിഡ്​ ലക്ഷണങ്ങൾ കണ്ട്​ രണ്ട്​ ദിവസത്തിന്​ ശേഷം പരിശോധന നടത്തുന്നതാണ്​ ഉചിതമെന്ന്​ ഡോ.ലാൽ പാത്​ലാബ്​സ്​ എം.ഡി

കോവിഡ്​ ലക്ഷണങ്ങൾ കണ്ട്​ രണ്ട്​ ദിവസത്തിന്​ ശേഷം പരിശോധന നടത്തുന്നതാണ്​ ഉചിതമെന്ന്​ ഡോ.ലാൽ പാത്​ലാബ്​സ്​ മാനേജിങ്​ ഡയറക്​ടർ ഡോ.അരവിന്ദ്​ ലാൽ. പനി, മണവും രുചിയും നഷ്​ടമാവുക, ശ്വസിക്കാനുള്ള പ്രയാസം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി രണ്ട്​ ദിവസത്തിന്​ ശേഷം പരിശോധന നടത്തുകയാണ്​ വേ​ണ്ടതെന്ന്​ അദ്ദേഹം പറഞ്ഞു.

കോവിഡ്​ കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ പരിശോധന ആർ.ടി.പി.സി.ആർ ആണ്​. രാജ്യത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 21 ശതമാനമാണ്​. ഇത്​ 10 ശതമാനത്തിൽ താഴെയാകുന്നത്​ വരെ ലോക്​ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലാബ്​ പരിശോധനയുടെ കൃത്യതയെ സ്വാധീനിക്കുന്ന ഘടക​ങ്ങളെ കുറിച്ചും വാർത്ത ഏജൻസിയായ എ.എൻ.ഐക്ക്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പരാമർശിച്ചു. രോഗിയെ വൈറസ്​ എത്രത്തോളം ബാധിച്ചു, സ്രവം കൊണ്ടു പോകുന്ന രീതി, ആർ.ടി.പി.സി.ആർ നടത്തുന്ന രീതി എന്നിവയെല്ലാം ടെസ്​റ്റി​െൻറ കൃത്യതയെ ബാധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു

Tags:    
News Summary - Best time to take COVID test is after 1-2 days of symptoms: Dr Lal PathLabs MD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.