യുവതിയെ പീഡിപ്പിച്ച്​ നഗ്​നചിത്രങ്ങളെടുത്ത ഒല ഡ്രൈവർ അറസ്​റ്റിൽ

ബംഗളൂരു: നഗരത്തിൽ യുവതിയെ പീഡിപ്പിച്ച്​ നഗ്​ന ചിത്രങ്ങളെടുത്ത ഒല ഡ്രൈവർ അറസ്​റ്റിൽ. ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ്​ 26കാരിയായ യുവതിക്ക്​ ഡ്രൈവറിൽ നിന്ന്​ ദുരനുഭവമുണ്ടായത്​. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ ഡ്രൈവറെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ജൂൺ ഒന്നിന്​ ബംഗളൂരുവിൽ നിന്ന്​ മുംബൈയിലേക്കുള്ള വിമാന യാത്രക്കായാണ്​​ യുവതി അതിരാവിലെ ഒല ടാക്​സി വിളിച്ചത്​. യാത്രക്കിടെ ടാക്​സി ഡ്രൈവർ വഴിമാറി  വാഹനമോടിച്ചത്​ യുവതി ചോദ്യം ചെയ്​തുവെങ്കിലും എളുപ്പത്തിലുള്ള വഴി ഇതെന്നായിരുന്നു ഡ്രൈവറുടെ മറുപടി.  പിന്നീട്​ വിജനമായ സ്ഥലത്തെത്തിയപ്പോൾ യുവതിയെ പീഡിപ്പിക്കുകയും നഗ്​ന ചിത്രങ്ങൾ എടുക്കുകയുമായിരുന്നു.

ശബ്​ദമുണ്ടാക്കാൻ ശ്രമിച്ചാൽ കൂടുതൽ പേരെ വിളിച്ച്​ കൂട്ടബലാൽസംഘത്തിന്​ ഇരയാക്കുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. പിന്നീട്​ യുവതിയുടെ നഗ്​നങ്ങൾ ചിത്രങ്ങൾ വാട്​സ്​ ആപിലുടെ പ്രചരിപ്പിക്കുകയും ചെയ്​തു. സംഭവത്തി​ന്​ ശേഷം യുവതി നൽകിയ ഇമെയിൽ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു പൊലീസ്​ കേസെടുക്കുകയും പ്രതിയെ മൂന്ന്​ മണിക്കൂറിനകം പിടികൂടുകയുമായിരുന്നു. പൊലീസ്​ വെരിഫിക്കേഷൻ ഇല്ലാത്ത ഡ്രൈവറെ നിയമിച്ചതിന്​ ഒലയോടും ബംഗളൂരു പൊലീസ്​ വിശദീകരണം തേടിയിട്ടുണ്ട്​.

Tags:    
News Summary - Bengaluru Woman Molested, Forced to Strip and Pose for Pictures by Ola Cab Driver-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.