ബംഗളൂരുവിൽ മഴ ശക്തം; രണ്ട് മരണം

ബംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബംഗളൂരുവിൽ രണ്ടു മരണം. മഴയിൽ വെള്ളം പൊങ്ങുകയും നഗരത്തിൽ പലയിടത്തും ​വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ബംഗളൂരു നഗരത്തിലും ഗ്രാമ പ്രദശേങ്ങളിലും നിരവധിയിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉല്ലൽ ഉപനഗറിൽ പൈപ്പ് ലൈൻ ജോലിചെയ്യുന്ന രണ്ടുപേരാണ് മരിച്ചത്. തൊഴിലാളികൾ ജോലിസ്ഥലത്തായിരുന്നു. ജോലി സ്ഥലത്തു നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി. ഒരാൾ ബിഹാർ സ്വദേശി ദേവ് ഭാരതും മറ്റെയാൾ ഉത്തർ പ്രദേശ് സ്വദേശി അങ്കിത് കുമാറുമാണ് മരിച്ചത്. ​

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടുകൂടിയാണ് മഴ ശക്തിപ്പെട്ടത്. രാത്രി ഏഴോടുകൂടി ജല നിരപ്പ് ഉയർന്നു. ഇതുവരെ 155 മില്ലീമീറ്റർ മഴ പെയ്തിട്ടുണ്ട്. ജെ.പി നഗർ, ജയനഗർ, ലാൽബാഗ്, ചിക്പെറ്റ്, മജെസ്റ്റിക്, മല്ലേശ്വരം, രാജാജി നഗർ, യശ്വന്ത്പുർ, എം.ജി റോഡ്, കബ്ബൻ പാർക്ക്, വിജയനഗർ, രാജരാജേശ്വരി നഗർ, കെ​ങ്കേരി, മഗദി റോഡ്, മൈസൂർ റോഡ് എന്നിവിടങ്ങളിലാണ് മഴ രൂക്ഷമായി ബാധിച്ചത്.

ശക്തമായ ഇടിമിന്നലിൽ വൈദ്യുത ബന്ധം വി​ച്ഛേദിക്കപ്പെട്ടതോടെ മെ​ട്രോ സർവീസിനെയും ഭാഗികമായി ബാധിച്ചു.

Tags:    
News Summary - Bengaluru On Heavy Rain Alert, 2 Labourers Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.