'ശമ്പളം നൽകാതെ കടുത്ത തൊഴിൽപീഡനം​​'; ഒല സി.ഇ.ഒക്കെതിരെ പരാതി ഉന്നയിച്ച് ജീവനക്കാരൻ ആത്മഹത്യ ചെയ്തു, കേസെടുത്ത് ​പൊലീസ്

ബംഗളൂരു: ഒല ഇലക്ട്രിക് സി.ഇ.ഒ ഭാവിഷ് അഗർവാളിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പൊലീസ് ​കേസെടുത്തു. കമ്പനിയി​ലെ ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസ്. അഗർവാളിന് പുറമേ കമ്പനിയിലെ സീനിയർ ഓഫീസർ സുബ്രത കുമാർ ദാസിനെതിരെയും കേസെടുത്തിട്ടുണ്ട്. ഒക്ടോബർ ആറിന് ഇതുസംബന്ധിച്ച് ബംഗളൂരു പൊലീസ് കേസെടുത്തുവെങ്കിലും ഇപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സെപ്റ്റംബർ 28നാണ് ഒലയിലെ എൻജിനീയറായ കെ.അരവിന്ദ് ആത്മഹത്യ ചെയ്തത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇത് പുരോഗമിക്കുന്നതിനിടെ അരവിന്ദന്റെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് 17.46 ലക്ഷം കൈമാറിയത് സംശയത്തിന് ഇടയാക്കിയിരുന്നു.

തുടർന്ന് കമ്പനിയുടെ എച്ച്.ആറിനേയും മറ്റ് ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യമുണ്ടായി. ഇതിനിടെ 28 പേജുള്ള അരവിന്ദിന്റെ ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. മാനസിക സമ്മർദം, ജോലി സമ്മർദം, കൃത്യസമയത്ത് ശമ്പളം നൽകാത്തത് എന്നിവയാണ് തന്റെ മരണത്തിനുള്ള കാരണമെന്ന് അരവിന്ദ് ആത്മഹത്യക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പൊലീസ് അരവിന്ദിന്റെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഒല സി.ഇ.ഒ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കുകയായിരുന്നു.

അരവിന്ദിന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ കമ്പനി ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ബംഗളൂരുവിലെ ഒല ഇലക്​ട്രിക്കിന്റെ ആസ്ഥാനത്താണ് അരവിന്ദ് ജോലി ചെയ്തിരുന്നത്. തൊഴിൽ പീഡനം സംബന്ധിച്ചോ ശമ്പളം ലഭിക്കാത്തത് സംബന്ധിച്ചോ ഒരു പരാതിയും അരവിന്ദ് ഉന്നയിച്ചിരുന്നില്ല. ഒലയുടെ ഉന്നത മാനേജുമെന്റുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലിയിലല്ല അരവിന്ദ് ഉണ്ടായിരുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഒല അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതിനെതിരെ കർണാടക ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഒല അറിയിച്ചുള

Tags:    
News Summary - Bengaluru Ola employee dies by suicide, blames CEO, company in 28-page death note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.