ബംഗളുരു: വീട്ടുജോലിക്കാരി വളർത്തുനായയെ കൊലപ്പെടുത്തിയതിനെതിരെ പരാതി നൽകി വീട്ടുടമ. വളർത്തുനായ ഗൂഫി കൊല്ലപ്പെട്ടതായി മനസിലായെങ്കിലും ഇതിന്‍റെ കാരണം കണ്ടെത്താൻ ഉടമയായ റeഷി പൂജാരിക്ക് കഴിഞ്ഞിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് തന്‍റെ ജോലിക്കാരിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് തെളിഞ്ഞത്.
ലിഫ്റ്റിനുള്ളിൽ വെച്ചാണ് ഗൂഫിയെ ജോലിക്കാരി കൊലപ്പെടുത്തിയത്. പ്രതിയായ പുഷ്പലത (43 ) ഒന്നര മാസമായി റിഷി പൂജാരിയുടെ അപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തിരുന്നു. വീട്ടുജോലികളിൽ സഹായിക്കാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനുമാണ് അവരെ നിയമിച്ചത്. നടക്കാൻ കൊണ്ടുപോകുന്നതിനിടെ പുഷ്പലത വളർത്തു നായയെ ലിഫ്റ്റിലേക്ക് വലിച്ചെറിഞ്ഞത്. ഇത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതോടെ പുഷ്പലതക്കെതിരെ റാഷി പൂജാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതേസമയം, പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 31 ന് വൈകുന്നേരം 4 മണിയോടെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 325 പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മൃഗങ്ങളെ മനഃപൂർവ്വം ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.