ബംഗളൂരുവിൽ ശ്രീരാമ നവമിക്ക് മൃഗങ്ങളെ അറക്കുന്നതും ഇറച്ചി വിൽപനയും വിലക്കി

ബംഗളൂരു: ശ്രീരാമ നവമി ദിവസമായ ഞായറാഴ്ച ബംഗളൂരുവിൽ മൃഗങ്ങളെ അറക്കുന്നതിനും ഇറച്ചി വിൽക്കുന്നതിനും ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) നിരോധനമേർപ്പെടുത്തി.

ശ്രീരാമ നവമി ദിവസം അറവുശാലകൾക്കും കോഴി ഉൾപ്പെടെയുള്ള എല്ലാത്തരം മാംസ വിൽപനക്കും സമ്പൂർണ നിരോധനമുണ്ടാകുമെന്നാണ് ബി.ബി.എം.പി മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഏപ്രിൽ മൂന്നിലെ ബി.ബി.എം.പി ചീഫ് കമീഷണർ ഗൗരവ് ഗുപ്തയുടെ സർക്കുലറിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

എല്ലാ വർഷവും ശ്രീരാമ നവമിക്ക് പുറമെ ഗാന്ധി ജയന്തി, സർവോദയ ദിനം തുടങ്ങിയ ദിവസങ്ങളിലും മതപരമായ പരിപാടികൾ നടക്കുമ്പോഴും ഇറച്ചി വിൽപനക്ക് നിരോധനം ഏർപ്പെടുത്താറുണ്ടെന്നും എല്ലാ വർഷവും ചുരുങ്ങിയത് എട്ടു ദിവസത്തോളം ഇത്തരത്തിൽ നിരോധനം ഉണ്ടാകാറുണ്ടെന്നും ബി.ബി.എം.പി അധികൃതർ അറിയിച്ചു.

Tags:    
News Summary - Bengaluru Civic Body Bans Animal Slaughter, Sale Of Meat On Rama Navami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.