ബംഗളൂരു: പോത്തിനെ ചൊല്ലി കർണാടകയിലെ രണ്ടു ഗ്രാമങ്ങൾ തമ്മിലുള്ള തർക്കത്തിന് ഒടു വിൽ പരിഹാരം. പോത്തിെൻറ ഉടമസ്ഥത സംബന്ധിച്ച് ദാവന്‍ഗരെ ജില്ലയിലെ ബെലിമള്ളൂരു, ശ ിവമൊഗ്ഗ ജില്ലയിലെ ഹാരനഹള്ളി എന്നീ ഗ്രാമങ്ങള്‍ക്കിടയിൽ ഉടലെടുത്ത തർക്കം തീർക്കാ ൻ ഡി.എൻ.എ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത് വാർത്തയായതിന് പിന്നാലെയാണ് മഠാധിപതി ഇടപെട്ട് പ്രശ്നം തീർത്തത്.
നേർച്ചയാക്കിയ പോത്തിൽനിന്ന് രക്തം വന്നാൽ ദൈവപ്രീതിയുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൊന്നാലി ഹിരേക്കൽ മഠാധിപതി ഒഡയാർ ചന്നമല്ലികാർജുന സ്വാമിജി തർക്കത്തിന് സമവായം കണ്ടെത്തിയത്. ഇതുപ്രകാരം, പോത്തിനെ ബെലിമള്ളൂരുവിലെ ക്ഷേത്രത്തിലേക്ക് വിട്ടുനൽകാൻ തീരുമാനമായി.
ബെലിമള്ളൂരുവിലെ ഗ്രാമ ക്ഷേത്രത്തില്‍ നേർച്ചയായി സമർപ്പിച്ച പോത്തിനെ മുമ്പ് കാണാതായിരുന്നു. ഹാരനഹള്ളി മാരിക്കമ്പ ദേവി ക്ഷേത്ര പരിസരത്ത് അടുത്തിടെ കണ്ടെത്തിയ പോത്ത് തങ്ങളുടേതാണെന്ന് ബെലിമള്ളൂരുകാരും അല്ലെന്ന് ഹാരനഹള്ളി നിവാസികളും അവകാശപ്പെട്ടതോടെയാണ് തർക്കമായത്. പോത്തിെൻറയും തള്ളയെരുമയുടെയും രക്തസാമ്പ്ൾ എടുത്ത് ഡി.എൻ.എ പരിശോധന നടത്താമെന്ന ദാവൻകരെ എസ്.പി ഹനുമന്തരായയുടെ നിർദേശം ഇരു ഗ്രാമവാസികളും അംഗീകരിച്ചു.
എന്നാൽ, ഡി.എൻ.എ ടെസ്റ്റിനാണെങ്കിൽപോലും നേർച്ചയാക്കിയ പോത്തിൽനിന്ന് രക്തം പുറത്തുവരാൻ പാടില്ലെന്ന് മഠാധിപതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇനിയൊരു തർക്കമുണ്ടാവില്ലെന്ന് വിഗ്രഹത്തിൽതൊട്ട് സത്യം ചെയ്യാൻ ഗ്രാമവാസികളോട് നിർദേശിച്ചു.‘‘കുറ്റക്കാർ ആരായാലും അവരെ മാരിക്കമ്പ ദേവി ശിക്ഷിക്കെട്ട!’’ എന്നു ഇരുകൂട്ടരും പ്രതിജ്ഞ ചെയ്തു. ശിവമൊഗ്ഗയിലെ ഗോശാലയിൽ കഴിയുന്ന പോത്തിനെ പരസ്പര ധാരണപ്രകാരം, ബെലിമള്ളൂരുകാർക്ക് ൈകമാറുമെന്ന് ദാവൻകരെ എസ്.പി ഹനുമന്തരായ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.