കർണാടക ബി.ജെ.പി എം.എൽ.എ കൊലപാതക കേസിൽ പ്രതി; വസ്തുതർക്കത്തെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്

ബംഗളൂരു: ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ ഭാരതി ബസവരാജ് കൊലപാതക കേസിൽ പിടിയിൽ. ക്രിമിനൽ കേസുകളിൽ പ്രതിയായ ശിവകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് എം.എൽ.എയെ പ്രതിചേർത്ത് കേസെടുത്തത്.

കഴിഞ്ഞ ദിവസം വീടിന് മുന്നിൽ നിന്നാണ് ക്രൂരമായ ആക്രമണത്തിനൊടുവിൽ ശിവകുമാർ എന്നയാൾ കൊല്ലപ്പെടുന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്നു ശിവകുമാറിനെ ബൈക്കിലും കാറിലുമായെത്തിയ അഞ്ചംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നാ​ലെ സംഘം വിവിധ വാഹനങ്ങളിലായി മടങ്ങുകയും ചെയ്തെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡി.ദേവരാജ് പറഞ്ഞു. ശിവരാജിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്.

ബി.ജെ.പി നേതാവ് ഭാരതി ബസവരാജ് കേസിൽ അ​ഞ്ചാം പ്രതിയാണ്. കൃഷ്ണരാജപുരത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് ഭാരതി ബസവരാണ്. നേരത്തെ അഞ്ച് മാസംമുമ്പ് ശിവകുമാർ എം.എൽ.എക്കും കൂട്ടാളികൾക്കുമെതിരെ പരാതി നൽകിയിരുന്നു. തന്റെ സ്ഥലം എം.എൽ.എ തട്ടിയെടുക്കാൻ നോക്കുന്നുവെന്നാരോപിച്ചായിരുന്നു പരാതി.

അനധികൃത പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് വരുത്തി പണം തട്ടാനുള്ള ശ്രമങ്ങളും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്കൽ പൊലീസ് പരാതി അവഗണിക്കുകയായിരുന്നുവെന്നും ശിവകുമാർ പറഞ്ഞിരുന്നു. തനിക്ക് എത്രയുംപെട്ടെന്ന് സംരക്ഷണം നൽകാൻ പൊലീസ് തയാറാവണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. എന്നാൽ, കർണാടക പൊലീസ് ഇക്കാര്യത്തിൽ എന്ത് നടപടിയെടുത്തുവെന്നത് വ്യക്തമല്ല.

Tags:    
News Summary - Bengaluru BJP MLA Byrathi Basavaraj Murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.