പശ്​ചിമബംഗാളിലെ സംഘർഷം: വിവരങ്ങൾ എന്തുകൊണ്ട്​ നൽകുന്നില്ല; സർക്കാറിന്​​ വീണ്ടും കത്തയച്ച്​ ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: പശ്​ചിമബംഗാൾ സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാത്തതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട്​ സംസ്ഥാന സർക്കാറിന്​ ആഭ്യന്തര മന്ത്രാലയം വീണ്ടും കത്തയച്ചു. പശ്​ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി വീണ്ടും ചുമതലയേറ്റതിന്​ പിന്നാലെയാണ്​ കത്ത്​.

തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെയുണ്ടായ അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ആഭ്യന്തര മന്ത്രാലയം ആദ്യം കത്തയച്ചത്​. ഇതിന്​ മറുപടി ലഭിക്കാതെ വന്നതോടെ രണ്ടാമതും കത്തയക്കുകയായിരുന്നു. ഇത്​ ഗൗരവമായി പരിഗണിക്കണമെന്ന്​ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്​ ഭല്ല ആവശ്യപ്പെട്ടിട്ടുണ്ട്​.

തെരഞ്ഞെടുപ്പിന്​ പിന്നാലെയുണ്ടായ അക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്നാണ്​ മനസിലാക്കുന്നത്​. ഇത്​ അവസാനിപ്പിക്കാനുള്ള നടപടികൾ എത്രയും പെ​ട്ടെന്ന്​ സ്വീകരിക്കണം. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച്​ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും വേണമെന്ന്​ ചീഫ്​ സെക്രട്ടറിക്ക്​ അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ ഉൾപ്പടെ പല കേന്ദ്രസർക്കാർ ഏജൻസികളും പശ്​ചിമബംഗാളിലെ സംഘർഷത്തിൽ ഇടപ്പെട്ടിരുന്നു. 

Tags:    
News Summary - Bengal Warned Of "Stern Action" In 2nd Home Ministry Letter Over Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.