പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും എ​സ്.​ഐ.​ആ​ർ അ​പ്പീ​ൽ ട്രൈ​ബ്യൂ​ണ​ലു​ക​ളും ന​ട​ത്തി​യ ര​ണ്ട് നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ത​ന്നെ അ​ട്ടി​മ​റി​ച്ചേ​ക്കാ​വു​ന്ന ഈ ​നീ​ക്ക​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് മു​മ്പാ​കെ എ​ത്തി. ഒ​രു​ഭാ​ഗ​ത്ത് എ​സ്.​ഐ.​ആ​ർ അ​ന്തി​മ പ​ട്ടി​ക ഇ​റ​ക്കി​യ​ശേ​ഷം സു​പ്രീം കോ​ട​തി വി​ധി ലം​ഘി​ച്ച് ക​മീ​ഷ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യി ഏ​ഴ് ല​ക്ഷം പു​തി​യ വോ​ട്ടു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ മ​റു​ഭാ​ഗ​ത്ത് അ​ന്യാ​യ​മാ​യി എ​സ്.​ഐ.​ആ​റി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള ട്രൈ​ബ്യൂ​ണ​ലു​ക​ൾ വോ​ട്ടെ​ടു​പ്പി​​ന്റെ തൊ​ട്ടു​മു​മ്പ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച് പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​വും ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പു​തു​താ​യി ഏ​ഴു​ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​രെ ചേ​ർ​ത്ത​ത് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക മേ​ന​ക ഗു​രു​സ്വാ​മി​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും ജ​സ്റ്റി​സ് ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി​യും അ​ട​ങ്ങു​ന്ന ബെ​ഞ്ചി​ന് മു​മ്പാ​കെ വാ​ക്കാ​ൽ ഉ​ന്ന​യി​ച്ച​ത്.

സു​പ്രീം​കോ​ട​തി​യു​ടെ ഏ​പ്രി​ൽ 13ലെ ​ഉ​ത്ത​ര​വി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്നും പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ അ​പ്പീ​ൽ അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ൽ അ​നു​വ​ദി​ച്ചാ​ൽ അ​വ​രെ മാ​ത്രം പ​ട്ടി​ക​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​തെ​ന്നും മേ​ന​ക ഗു​രു​സ്വാ​മി ചൂ​ണ്ടി​ക്കാ​ട്ടി.

അ​തു​പ്ര​കാ​രം ബം​ഗാ​ളി​ൽ ഫോം 6 ​ഉ​പ​യോ​ഗി​ച്ച് പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​നാ​വി​ല്ല. യോ​ഗ്യ​താ തീ​യ​തി​ക്ക് ശേ​ഷം ഫോം 6 ​ഉ​പ​യോ​ഗി​ച്ച് പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ന്ന പു​തി​യ വോ​ട്ട​ർ​മാ​ർ​ക്ക് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ജ​സ്റ്റി​സ് ബാ​ഗ്‌​ചി നേ​ര​ത്തെ വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു. അ​പ്പോ​ഴാ​ണ് ഹ​ര​ജി ഫ​യ​ൽ ചെ​യ്യാ​തെ വാ​ക്കാ​ലു​ള്ള പ​രാ​തി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ചീ​ഫ് ജ​സ്റ്റി​സ് ഇ​ട​പെ​ട​ലി​നു​ള്ള ആ​വ​ശ്യം ത​ള്ളി​യ​ത്.

ട്രൈ​ബ്യൂ​ണ​ലു​ക​ൾ അ​ട​ച്ചു; റി​പ്പോ​ർ​ട്ട് തേ​ടി

ബം​ഗാ​ളി​ൽ എ​സ്.​​ഐ.​ആ​ർ അ​ന്തി​മ പ​ട്ടി​ക​ക്കു​ശേ​ഷം ട്രൈ​ബ്യൂ​ണ​ലു​ക​ൾ അ​റി​യാ​തെ വോ​ട്ടു​ചേ​ർ​ക്ക​രു​തെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച് ഏ​ഴു​ല​ക്ഷം വോ​ട്ടു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​ത് രേ​ഖാ​മൂ​ലം ഹ​ര​ജി ന​ൽ​കാ​തെ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ത​ള്ളി​യ ചീ​ഫ് ജ​സ്റ്റി​സി​ന്റെ ബെ​ഞ്ച് അ​പ്പീ​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ ട്രൈ​ബ്യൂ​ണ​ലു​ക​ൾ അ​ട​ച്ചി​ട്ട ന​ട​പ​ടി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് തേ​ടി.

വോ​ട്ടെ​ടു​പ്പി​ന്റെ ത​ലേ​ന്നാ​ൾ വ​രെ ട്രൈ​ബ്യൂ​ണ​ൽ അ​പ്പീ​ൽ അ​നു​വ​ദി​ച്ച​വ​ർ​ക്ക് വോ​ട്ടു​ചെ​യ്യാ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​മി​രി​ക്കേ ട്രൈ​ബ്യൂ​ണ​ലു​ക​ൾ അ​ട​ച്ചി​ട്ട് അ​പ്പീ​ലു​ക​ൾ വ​രു​ന്ന​ത് ഒ​ഴി​വാ​ക്കി ഈ ​നി​ർ​ദേ​ശം ലം​ഘി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദേ​വ​ദ​ത്ത് കാ​മ​ത്താ​ണ് അ​റി​യി​ച്ച​ത്. ഇ​ത് കേ​ട്ട് എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ൾ ദി​വ​സേ​ന വ​രു​ന്ന​തി​ൽ ആ​ദ്യം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ചീ​ഫ് ജ​സ്റ്റി​സ് കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്റെ ലം​ഘ​ന​മെ​ന്ന നി​ല​ക്ക് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ റി​പ്പോ​ർ​ട്ട് തേ​ടു​ക​യാ​യി​രു​ന്നു. ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച അ​പ്പീ​ലു​ക​ൾ മാ​ത്ര​മാ​ണ് ട്രൈ​ബ്യൂ​ണ​ലു​ക​ൾ നോ​ക്കു​ന്ന​തെ​ന്നും നേ​രി​ൽ വ​രു​ന്ന ഹ​ര​ജി​ക്കാ​രെ​യും അ​ഭി​ഭാ​ഷ​ക​രെ​യും ക​യ​റ്റാ​തെ അ​വ ഒ​ന്ന​ട​ങ്കം അ​ട​ച്ചി​ട്ടി​രി​ക്കു​​ക​യാ​ണെ​ന്നും കാ​മ​ത്ത് പ​റ​ഞ്ഞു.

അ​​തോ​ടെ അ​പ്പീ​ൽ ​ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ മേ​ൽ​​നോ​ട്ട ചു​മ​ത​ല​യു​ള്ള ക​ൽ​ക്ക​ട്ട ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നോ​ട് ഇ​ന്ന് (തി​ങ്ക​ളാ​​ഴ്ച) ത​ന്നെ റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് അ​റി​യി​ച്ചു.

Tags:    
News Summary - Bengal SIR Mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.