ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പ്; 3.6 കോടി വോട്ടർമാർ

കൊ​ൽ​ക്ക​ത്ത: 23ന് ​ന​ട​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 16 ജി​ല്ല​ക​ളി​ലാ​യി 3.6 കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഡേ​റ്റ.

ആ​ദ്യ ഘ​ട്ട​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 1.84 കോ​ടി പു​രു​ഷ​ന്മാ​രും 1.75 കോ​ടി സ്ത്രീ​ക​ളും 465 ​ട്രാ​ൻ​സ് ജെ​ൻ​ഡ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന​താ​യി ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ക​മീ​ഷ​ൻ ഡേ​റ്റ വ്യ​ക്ത​മാ​ക്കു​ന്നു. ജി​ല്ല​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് മു​ർ​ശി​ദാ​ബാ​ദി​ലാ​ണ്. 50.26 ല​ക്ഷം. ഏ​റ്റ​വും കു​റ​വ് ക​ലിം​പോ​ങ്ങി​ലും. 2.01 ല​ക്ഷം. ആ​ദ്യ ഘ​ട്ട​ത്തി​ൽ 152 സീ​റ്റു​ക​ളി​ലേ​ക്കും ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഏ​പ്രി​ൽ 29ന് 142 ​സീ​റ്റു​ക​ളി​ലേ​ക്കും വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. വോ​ട്ടെ​ണ്ണ​ൽ നാ​ലി​ന്.

Tags:    
News Summary - Bengal first phase of voting; 3.6 crore voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.