സൗഹാർദ്ദം സമ്മതമായി കണക്കാക്കാനാവില്ല: ബലാത്സംഗ കേസിൽ ബോംബെ ഹൈക്കോടതി

മുംബൈ: ഒരു പെൺകുട്ടി ആൺകുട്ടിയുമായി സൗഹാർദപൂർവം പെരുമാറുന്നത് അവളുമായി ലൈംഗികബന്ധം സ്ഥാപിക്കാനുള്ള സമ്മതമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ജൂൺ 24ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് ഭാരതി ദാംഗ്രെ അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ നഗരവാസിയായ ആശിഷ് ചാക്കോർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ദാംഗ്രെ തള്ളിയത്.

യുവതി ചാക്കോറുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ, വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ ചാക്കോർ ലൈംഗികബന്ധത്തിന്‌ ആവശ്യപ്പെട്ടു. ചാക്കോർ തന്നെ നിർബന്ധിച്ചുവെന്ന് അവർ പരാതിയിൽ പറഞ്ഞു. ഗർഭിണിയായതോടെ വിവാഹവാഗ്ദാനം പാലിക്കാൻ ഇയാൾ തയ്യാറായില്ല.

എന്നാൽ സ്ത്രീ ശാരീരിക ബന്ധത്തിന് സമ്മതം നൽകിയെന്ന് വാദിച്ച് ചാക്കോർ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയാണ് കോടതിയെ സമീപിച്ചത്.

ശാരീരിക ബന്ധത്തിന് സമ്മതം നൽകാൻ യുവതി നിർബന്ധിതയായോ എന്നറിയാൻ ചാക്കോറിനെതിരായ കുറ്റങ്ങൾ പോലീസ് കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും ബെഞ്ച് പറഞ്ഞു.

Tags:    
News Summary - Being Friendly Can't Be Construed As Consent: Bombay High Court In Rape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.