പഞ്ചാബിൽ പ്രതിമാസം 300 യൂനിറ്റ് വൈദ്യുതി സൗജന്യം

ചണ്ഡീഗഡ്: പഞ്ചാബിൽ എല്ലാമാസവും 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടി നൽകിയ വാഗ്ദാനമായിരുന്ന പദ്ധതി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇത് നടപ്പിലാക്കുന്നതിന് ഈ വർഷം ബജറ്റിൽ നിന്ന് 1800 കോടി നീക്കിവെച്ചിട്ടുണ്ട്. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തിരുന്നു. മന്ത്രിമാരുടെ യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.

പഞ്ചാബിലെ 73. 39 ലക്ഷം ആളുകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. 60 ലക്ഷം ആളുകൾ മാസം 300 യൂനിറ്റിന് മേൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്.

എല്ലാ സർക്കാരും വാഗ്ദാനങ്ങൾ പാലിക്കാൻ അഞ്ച് വർഷം തികച്ച് എടുക്കുന്ന സാഹചര്യത്തിൽ ആം ആദ്മി പാർട്ടി തുടക്കത്തിൽ തന്നെ പ്രവർത്തിച്ച് തുടങ്ങുന്നുണ്ടെന്ന് മുഖ്യമന്ത്രി ഭഗ്വന്ത് മൻ പ്രതികരിച്ചു. സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്നും പാർട്ടി പറഞ്ഞിരുന്നതാണ്. ഉടൻ തന്നെ അത് ചെയ്ത് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Beginning today, people in Punjab to get 300 units of free power each month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.