ബിയർ കാനുകൾ ഒളിപ്പിക്കാൻ പെടാപ്പാട്; വിദ്യാർഥികളുടെ മുന്നിലിരുന്ന് മദ്യപിച്ച അധ്യാപകനെ പൊക്കി-വിഡിയോ

ലഖ്നോ: മദ്യലഹരിയിൽ കുട്ടികളെ പഠിപ്പിക്കുകയായിരുന്ന അധ്യാപകനെ ക്ലാസ് മുറിയിൽ നിന്ന് പിടികൂടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ ഹാഥറസിലുള്ള ഒരു സ്കൂളിലാണ് സംഭവം. ശൈലേന്ദ്ര സിങ് ഗൗതം എന്ന അധ്യാപകനാണ് വിഡിയോയിലുള്ളത്.

മദ്യലഹരിയിൽ ക്ലാസ് മുറിയിൽ ഇയാൾ ഇരിക്കുന്നതും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് കാണുമ്പോൾ ബിയർ കാനുകൾ ഒളിപ്പിക്കുന്നതും കാണാം. ഇതേ മുറിയിൽ അധ്യാപകന് മുന്നിലിരുന്ന് പഠിക്കുന്ന വിദ്യാർഥികളും വിഡിയോയിലുണ്ട്. ദൃശ്യങ്ങൾ പകർത്തുന്നയാളോട് വിഡിയോ എടുക്കരുതെന്ന് ഇയാൾ ആവശ്യപ്പെടുന്നതും കേൾക്കാം.

ഡൽഹി വനിതാ ചെയർപേഴ്സണും സാമൂഹിക പ്രവർത്തകയുമായ സ്വാതി മലിവാളാണ് സംഭവത്തിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. അധ്യാപകനെതിരെ നടപടിയെടുക്കാനും യു.പി പൊലീസിനോട് അവർ ആവശ്യപ്പെട്ടു.'മദ്യ ലഹരിയിലാണ് അധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നത്. വിഡിയോ യു.പിയിലെ ഹാഥറസിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു. അധ്യാപകർ ഇങ്ങനെ ചെയ്താൽ കുട്ടികളുടെ ഭാവി എന്താവും. ഇയാൾക്കെതിരെ ഉടൻ നടപടിയെടുക്കൂ'- സ്വാതി മലിവാൾ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് രമേഷ് രഞ്ജൻ, മദ്യലഹരിയിലായിരുന്ന അധ്യാപകനെതിരെ നടപടിയെടുക്കാൻ സ്കൂൾ മാനേജ്‌മെന്റിന് നിർദേശം നൽകി. തുടർന്ന്, സ്വതന്ത്രകുമാർ ഗുപ്ത എന്ന മാനേജർ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മൂന്നംഗ സമിതിയാണ് സംഭവം അന്വേഷിക്കുന്നത്.

Tags:    
News Summary - Beer can, UP man can't: Hathras teacher, caught drinking while teaching students, struggles to hide alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.