വാടക നല്‍കിയില്ല, വീട്ടുടമസ്ഥന്റെ പരാതിയില്‍ പൊലീസ് മര്‍ദനമേറ്റയാള്‍ സ്വയം തീകൊളുത്തി

ചെന്നൈ: വാടക നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടുടമ നല്‍കിയ പരാതിയില്‍ പൊലീസിന്റെ മര്‍ദനമേറ്റയാള്‍ സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈയിലെ പുഴല്‍ ഏരിയയിലാണ് സംഭവം. പെയിന്ററായി ജോലി ചെയ്തിരുന്ന ശ്രീനിവാസന്‍ എന്നയാളാണ് സ്വയം തീകൊളുത്തിയത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതാകുകയും വരുമാനം നിലക്കുകയും ചെയ്തിരുന്നു. നാലു മാസമായി വീട്ടു വാടക നല്‍കാന്‍ ശ്രീനിവാസന് സാധിച്ചിരുന്നില്ല. ശ്രീനിവാസനോട് വീട് ഒഴിയാനും ഉടമസ്ഥന്‍ ആവശ്യപ്പെട്ടു.

പിന്നാലെ പുഴല്‍ പൊലീസ് സ്‌റ്റേഷനില്‍ വീട്ടുടമസ്ഥന്‍ പരാതിയും നല്‍കി.

സ്‌റ്റേഷനില്‍ നിന്ന് സാം ബെന്‍സന്‍ എന്ന പൊലീസുകാരനെത്തി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ശ്രീനിവാസനെ മര്‍ദിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത ശ്രീനിവാസന്‍ സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

80 ശതമാനം പൊള്ളലേറ്റ ശ്രീനിവാസന്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.