കാസർകോട്: അക്ഷയ തൃതീയ ശൈശവവിവാഹത്തിന് പ്രേരണയാകുന്നുവെന്ന് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം. ഇതു പരിശോധിച്ച് നടപടിയെടുക്കാൻ മുഴുവൻ കലക്ടർമാർക്കും മന്ത്രാലയം നിർദേശം നൽകി. കേരളത്തിെല സാഹചര്യം ഇതിന് അനുകൂലമല്ലെങ്കിലും ഉത്തരേന്ത്യയിൽനിന്ന് കുടിയേറിയവർവഴി ഇത്തരം അനാചാരം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം.
രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും അക്ഷയ തൃതീയ ദിവസങ്ങളിൽ ശൈശവ വിവാഹം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് കുടിയേറിയ കുടുംബങ്ങൾക്കിടയിൽ ഇതുപോലുള്ള അനാചാരങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിെൻറ നിർദേശം. വയനാട്ടിൽ ആദിവാസി മേഖലകളിലും ശൈശവ വിവാഹം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
സന്നദ്ധ സംഘടനകൾ, മത-സാംസ്കാരിക ഫോറങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സമൂഹവിവാഹത്തിൽ നിയമപ്രകാരമുള്ള വിവാഹപ്രായമെത്താത്തവർ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിലുണ്ട്. സമൂഹവിവാഹം സംഘടിപ്പിക്കുന്നതിനു മുന്നോടിയായി വധൂവരന്മാരുടെ വിവാഹപ്രായം രേഖപ്പെടുത്തിയ അപേക്ഷകൾ ലെറ്റർപാഡിൽ തയാറാക്കി ജില്ല കലക്ടറുടെ പ്രത്യേകാനുമതിക്കായി സമർപ്പിക്കണം. ശൈശവവിവാഹം നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ 1098, 1517 എന്നീ ടോൾഫ്രീ നമ്പറുകളിൽ പരാതിപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.