''വസ്​ത്രംകൊണ്ട്​ തിരിച്ചറിയൂ, ആരാണ്​ കലാപകാരിയെന്ന്​''

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമയത്ത്​ പ്രധാനമ​ന്ത്രി ന​രേന്ദ്രമോദി പ്രയോഗിച്ച വംശീയ പരാമർശം തിരിച്ച്​ ഉപയോഗിച്ച്​ യൂത്ത്​ കോൺ​ഗ്രസ്​. പൗരത്വ നിയമത്തിലെ പ്രതിഷേധക്കാരെ വസ്​ത്രംകൊണ്ട്​ തിരിച്ചറിയാമെന്ന്​ മോദി പറഞ്ഞിരുന്നു. ഇത്​ വ്യാപകമായ പ്രതിഷേധങ്ങൾക്ക്​ വഴിവെച്ചിരുന്നു.

പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ്​ സർക്കാറിനെതിരെ അക്രമണ സമരങ്ങൾ അഴിച്ചുവിട്ട ബി.ജെ.പി പ്രവർത്തകരുടെ ചിത്രത്തിന്​ അടിക്കുറിപ്പായി യൂത്ത്​കോൺഗ്രസ്​ ദേശീയ പ്രസിഡൻറ്​ ബി.വി ശ്രീനിവാസ്​ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ''വസ്​ത്രം കൊണ്ട്​ തിരിച്ചറിയൂ, ആരാണ്​ കലാപകാരിയെന്ന്​''. സമൂഹമാധ്യമങ്ങളിലും സമാന തലക്കെ​ട്ടോടെ ബി.ജെ.പി ആക്രമണങ്ങളുടെ ചിത്രങ്ങൾ നിരവധി പേർ പോസ്​റ്റ്​ ചെയ്​തു. ബംഗാളിൽ ക്രമസമാധാനം തകർന്നു എന്നാരോപിച്ചായിരുന്നു ബി.ജെ.പി പ്രതിഷേധം.

Full View

ജയ്​ ശ്രീറാം മുഴക്കിയെത്തിയ ബി.ജെ.പി പ്രവർത്തകർ ബംഗാളിൽ പരക്കെ അക്രമം അഴിച്ചുവിട്ടിരുന്നു. കൊൽകത്തയിലെ ​ഹൗറ പാലത്തി​ന്​ സമീപം സ്ഥിതിചെയ്യുന്ന സെക്രട്ടറിയേറ്റ്​ ലക്ഷ്യമാക്കിയായിരുന്നു ബി.ജെ.പി ​പ്രതിഷേധങ്ങൾ അരങ്ങേറിയത്​. പ്രതിഷേധം സംഘർഷത്തിലേക്ക്​ വഴിമാറിയതോടെ നിരവധി പൊലീസുകാർക്കും ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.