ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെ തുടർന്ന് എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി ലോകേഷ് ചുഗിനെതിരായി ഡൽഹി യൂനിവേഴ്സിറ്റി സ്വീകരിച്ച നടപടി റദ്ദാക്കി ഹൈകോടതി. യൂനിവേഴ്സിറ്റിയിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കിയ നടപടിയാണ് റദ്ദാക്കിയത്. ചുഗിന്റെ അഡ്മിഷൻ ഡൽഹി ഹൈകോടതി പുനഃസ്ഥാപിച്ചു.
നേരത്തെ എൻ.എസ്.യു.ഐ നൽകിയ ഹരജിയിൽ ഡൽഹി യൂനിവേഴ്സിറ്റി കോടതിയിൽ മറുപടി നൽകിയിരുന്നു. നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി കാമ്പസിൽ പ്രദർശിപ്പിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്നായിരുന്നു യൂനിവേഴ്സിറ്റി നിലപാട്. തുടർന്നാണ് ഒരു വർഷത്തേക്ക് വിലക്കാനുള്ള തീരുമാനമെടുത്തതെന്നും യൂനിവേഴ്സിറ്റി വിശദീകരിച്ചു.
ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ചുഗ് കൂട്ടുനിന്നുവെന്ന് തെളിയിക്കുന്നതിനായി ചില വിഡിയോ ദൃശ്യങ്ങളും യൂനിവേഴ്സിറ്റി കോടതിയിൽ സമർപ്പിച്ചിരുന്നു. യൂനിവേഴ്സിറ്റിയിലെ ക്രമസമാധാനം തകർക്കുകയാണ് പ്രദർശനത്തിലൂടെ ചുഗ് ലക്ഷ്യമിട്ടതെന്നും യൂനിവേഴ്സിറ്റി കോടതിയിൽ നിലപാടെടുത്തിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് സത്യവാങ്മൂലം മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ യൂനിവേഴ്സിറ്റി അധികൃതർക്ക് ഡൽഹി കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.