ബാറ്റ കമ്പനിക്ക്​ പിഴ ഈടാക്കിയ ഉപഭോക്​തൃ കമീഷൻെറ നടപടിയെ പ്രശംസിച്ച്​ സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഷൂ കൊണ്ടുപോകാൻ ഉപഭോക്​താവിന്​ നൽകിയ​ പേപ്പർ ബാഗിന്​​ മൂന്നു രൂപ ഈടാക്കിയ ബാറ്റ ഇന്ത്യ ലിമിറ്റഡ ിന്​ 9000 രൂപ പിഴ വിധിച്ച ഛണ്ഡീഗഡ്​ ഉപഭോക്​തൃ കമ്മീഷൻെറ നടപടിയെ പ്രശംസിച്ച്​ സോഷ്യൽ മീഡിയ. പല കമ്പനികളും ഇത്തര ത്തിൽ പരസ്യമുള്ള ക്യാരി ബാഗിന്​ പണം ഇൗടാക്കുന്നുണ്ടെന്നും അവർക്കെതിരെയും നടപടി വേണമെന്നുമാണ്​ ആവശ്യം.

സ ാധനങ്ങൾ വാങ്ങിയ കടകളിൽ നിന്ന്​ നൽകുന്ന കവറുകൾക്ക്​ പണം ഇൗടാക്കാൻ സാധിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി രണ്ടു ദിവസം മുമ്പാണ്​ ഉപഭോക്​തൃ ​ കമ്മീഷ​ൻ ബാറ്റക്കെതിരെ പിഴ ചുമത്തിയത്​.

ദിനേശ്​ പ്രസാദ്​ റാതുരി എന്ന ഉപഭോക്​താവ്​ നൽകിയ പരാതിയിലായിരുന്നു​ ഉത്തരവ്​. ഫെബ്രുവരി അഞ്ചിന്​ ചണ്ഡീഗഡിലെ സെക്​ടർ 22Dയിലുള്ള ഷൂ സ്​റ്റോറിൽ നിന്ന്​ വാങ്ങിയ ഷൂവിന്​ 402 രൂപയാണ്​ ഈടാക്കിയത്​. ഷൂ കൊണ്ടുപോകാൻ തന്ന കവറിൻെറ വില കൂടി ഉൾപ്പെട്ട തുകയാണ്​ ഇതെന്ന്​ ദിനേശ്​ പരാതിയിൽ ആരോപിച്ചിരുന്നു.

തനിക്ക്​ തന്ന കവറിൽ ബാറ്റയുടെ പേര്​ ​െവച്ചിരുന്നു. ഈ കവറിനാണ്​ തുക ഈടാക്കിയത്​. ഇത്​ അംഗീകരിക്കാനാവുന്നതല്ലെന്നും ദിനേശ്​ പരാതിയിൽ പറഞ്ഞു. മൂന്നു രൂപ തിരി​െക നൽകണമെന്നും സേവനത്തിലെ വീഴ്​ചക്കുള്ള നഷ്​ടപരിഹാരം നൽകണമെന്നും ദിനേശ്​ ആവശ്യപ്പെട്ടു.

കവറിന്​ തുക ഈടാക്കിയ ബാറ്റയു​െട നടപടിയെ ഉപഭോക്​തൃ ഫോറം വിമർശിച്ചു. കവറിന്​ പണം നൽകാൻ ഉപഭോക്​താവിനെ നിർബന്ധിക്കാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയ ഫോറം ഇത്​ സേവനത്തിലെ ന്യൂനതയാണെന്ന്​ നിരീക്ഷിച്ചു. തങ്ങളുടെ ഉത്​പന്നങ്ങൾ വാങ്ങുന്നവർക്ക് കാരി ബാഗ്​ ലഭ്യമാക്കുക എന്നത്​ സ്​റ്റോറിൻെറ കടമയാണെന്നും ഫോറം വ്യക്​തമാക്കി.

ബാഗിൻെറ തുകയായ മൂന്നു രൂപ തിരികെ നൽകാനും വ്യവഹാര നടപടി ചെലവുകളി​േലക്ക്​​ 1000 രൂപയും ഉപഭോക്​താവിനുണ്ടായ മാനസിക വേദനക്ക്​ നഷ്​ടപരിഹാരമായി 3000 രൂപയും കമ്പനി ഉപഭോക്​താവിന്​ നൽകാൻ ഉത്തരവിട്ടു. കൂടാതെ സംസ്​ഥാനത്തിൻെറ ഉപഭോക്​തൃ തർക്ക പരിഹാര കമ്മീഷനിൽ നിയമ സഹായത്തിനായുള്ള അക്കൗണ്ടിൽ 5000 രൂപ കമ്പനി നിക്ഷേപക്കണമെന്നും ഫോറം ഉത്തരവിട്ടു. ഉത്തരവ്​ രാജ്യത്താകമാനം ബാധകമാണ്​.

പരിസ്​ഥിതി സൗഹൃദ കവറാണ്​ നൽകുന്നതെങ്കിലും കമ്പനിക്ക്​ ഉപഭോക്​താവിൽ നിന്ന്​ പണം ഈടാക്കാൻ വകുപ്പില്ലെന്ന്​ ഡൽഹിയിലെ അഭിഭാഷകനായ സാഗർ സക്​സേന വ്യക്​തമാക്കി.

Tags:    
News Summary - Bata Fined Rs. 9,000 For Charging Chandigarh Customer Rs. 3 For Bag- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.