ബാരാമുല്ല ഭീകരാക്രമണം: അബദ്ധവെടിയെന്ന് സൂചന

ശ്രീനഗര്‍: ഞായറാഴ്ച രാത്രി ബാരാമുല്ലയിലെ സൈനിക ക്യാമ്പിനുനേരെ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ ദുരൂഹത. ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ട വെടിവെപ്പ് രാത്രി 10.30ഓടെയാണ് തുടങ്ങിയത്. ജന്‍ബസ്പുരയിലെ ബി.എസ്.എഫ് 40ാം ബറ്റാലിയനിലെ ഒരു സൈനികന്‍ തുറന്ന അടുക്കള ഭാഗത്തിനുസമീപം സംശയകരമായ സാഹചര്യത്തില്‍ ആരോ നീങ്ങുന്നത് കണ്ട് ഭീകരരാണെന്ന ധാരണയില്‍ നിറയൊഴിക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സമീപത്തെ 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലെ ജവാന്മാരും ആ ഭാഗത്തേക്ക് വെടിയുതിര്‍ത്തു. ഏറെ നേരം വെടിവെപ്പ് തുടര്‍ന്നു.
എന്നാല്‍, ഭീകരര്‍ ക്യാമ്പില്‍ കടന്നോ എന്നതിലും പുറത്തുനിന്നാണോ വെടിവെപ്പുണ്ടായത് എന്നതിലും വ്യക്തത വന്നിട്ടില്ല. 90 മിനിറ്റോളം നീണ്ട വെടിവെപ്പിനുശേഷം പരിശോധന നടത്തിയെങ്കിലും ഭീകരരെ കണ്ടത്തൊനായില്ല. ഭീകരര്‍ ഇരുളില്‍ മറഞ്ഞുവെന്നാണ്  സൈനികര്‍ പറഞ്ഞത്.
പരിക്കേറ്റ ബി.എസ്.എഫ് കോണ്‍സ്റ്റബ്ള്‍മാരായ നിതിന്‍, പുല്‍വീന്ദര്‍ എന്നിവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിതിന്‍ മരിച്ചു.  ജവാന്‍ മരിച്ചത് ഭീകരരുടെ വെടിയേറ്റാണോ ‘അബദ്ധവെടിവെപ്പിന്‍െറ’ ഇരയായതാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ സൈനികരോട് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി അബദ്ധ വെടിവെപ്പ് നടന്നതാണെന്നും സംശയിക്കുന്നുണ്ട്.

 

Tags:    
News Summary - baramulla fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.