ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ ഇന്ന് ഡൽഹിയിലെത്തും. ഒബാമ ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങളുമായി ഇന്ത്യയിലെത്തുന്ന ഒബാമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഒബാമ പ്രസിഡന്‍റായിരുന്ന വേളയിൽ ഇരുനേതാക്കളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് നിലനിന്നിരുന്നത്.
ഇന്ന് ഉച്ചക്ക് ശേഷം 3:45 ന് ഇന്ത്യയിലെ 280 ഒാളം യുവനേതാക്കളുമായി ഒബാമ സംസാരിക്കും. ഒബാമ ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾക്ക് ഈ കൂടിക്കാഴ്ച മുതൽക്കൂട്ടായി മാറുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു.സമൂഹ നന്മക്ക് വേണ്ടി ഇന്ത്യയിലെ യുവനേതാക്കൾ ചെയ്യുന്ന കാര്യങ്ങൾ പങ്ക് വെക്കാനും ഒബാമ ഫൗണ്ടേഷനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമായി മുഖാമുഖം നടത്തുമെന്ന് ഒബാമ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഒബാമ.ഒാർഗ് വെബ്സൈറ്റിലും ഒബാമ ഫൗണ്ടേഷെൻറ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും മുഖാമുഖത്തിെൻറ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.
നേരത്തെ ജർമനി, ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ യുവനേതാക്കളുമായി ഒബാമ മുഖാമുഖം നടത്തിയിരുന്നു. ഒബാമയുടെ ത്രിരാഷ്ട്ര സന്ദർശനത്തിെൻറ ഭാഗമായാണ് ഇപ്പോഴത്തെ ഇന്ത്യാ സന്ദർശനം. ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും ഒബാമ സന്ദർശനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.