ജഡ്ജിമാരുടെ വിരമിക്കൽപ്രായം ഉയർത്തണമെന്ന്​ ബാർ കൗൺസിൽ

ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന്​ ബാർ കൗൺസിലുകളുടെ സംയുക്​ത പ്രമേയം. സംസ്ഥാന ബാർ കൗൺസിലുകൾ, ഹൈകോടതി ബാർ അസോസിയേഷനുകൾ, ബാർ കൗൺസിൽ ഓഫ്​ ഇന്ത്യ എന്നിവയുടെ ഭാരവാഹികൾ ചേർന്നാണ്​ പൊതു നിർദേശം മുന്നോട്ടുവെച്ചത്​.

ഹൈകോടതി ജഡ്ജിമാരുടെ കാര്യത്തിൽ വിരമിക്കൽ പ്രായം 62ൽനിന്ന്​ 65ഉം സുപ്രീംകോടതി ജഡ്ജിമാരുടേത്​ 67ഉം ആയി ഉയർത്തണമെന്നാണ്​ നിർദേശം. ഇതിന്​ ഭരണഘടന ഭേദഗതി പാർലമെന്‍റിൽ കൊണ്ടുവരേണ്ടതുണ്ട്​. സുപ്രീംകോടതി ജഡ്ജിമാർ 65ൽ വിരമിക്കുന്നത്​ വളരെ നേരത്തെയാണെന്ന കാഴ്ചപ്പാട്​ ഈയിടെ വിരമിച്ച ചീഫ്​ ജസ്റ്റിസ്​ എൻ.വി. രമണയും ​അ​റ്റോർണി ജനറൽ കെ.കെ. വേണുഗോപാലും അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Bar Council wants to raise the retirement age of judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.