പാ​​ത​​യോ​​ര മ​​ദ്യ​​വി​​ല​​ക്ക്​: കോ​​ട​​തി വി​​ധി​​ക്ക്​ കാ​​ര​​ണ​​ക്കാ​​ര​​ൻ മ​​ദ്യം ക​​ഴി​​ക്കു​​ന്ന​​യാ​​ൾ

ന്യൂഡൽഹി: ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവിൽപനശാലകൾ  500 മീറ്റർ അകലേക്കു മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് പിന്നിൽ ഏതെങ്കിലും മദ്യവിരുദ്ധ സംഘടനയോ മത സംഘടനകളോ അല്ല. മറിച്ച് മദ്യം കഴിക്കുന്ന ഒരാൾതന്നെയാണ്. ചണ്ഡിഗഢിലെ 46കാരനും സോഫ്റ്റ്വെയർ പ്രഫഷനലുമായ ഹർമൻ സിദ്ദു. ‘‘ഞാൻ മദ്യപിക്കാറുണ്ട്; വീട്ടിൽവെച്ചും ബാറുകളിൽനിന്നും.

പേക്ഷ, മദ്യപിച്ച് ഒരിക്കലും വാഹനം ഒാടിക്കാറില്ല’’ എന്നാണ് ത​െൻറ ആദർശത്തെക്കുറിച്ച് സിദ്ദുവിന് പറയാനുള്ളത്. മദ്യത്തോട് വിരോധമൊന്നുമില്ലെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടമുണ്ടാക്കുമെന്നും അത്തരത്തിലൊരു അപകടത്തി​െൻറ ഫലമായി കഴുത്തിന് താഴെ തളർന്നുപോയി ദുരിതത്തിലായതാണ് ഇത്തരമൊരു പരാതിയുമായി കോടതിയെ സമീപിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും സിദ്ദു പറഞ്ഞു.

1996 ഒക്ടോബറിൽ ഹിമാചൽപ്രദേശിൽവെച്ച് ഇദ്ദേഹം സഞ്ചരിച്ച കാർ മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. കോടതി വിധിയിൽ താൻ സംതൃപ്തനാണെന്നും ത​െൻറ പോരാട്ടം മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ മാത്രമല്ല, മറിച്ച് സുരക്ഷിതമായ ഗതാഗതത്തിനുവേണ്ടികൂടിയുള്ളതാണെന്നും ഇദ്ദേഹം പറഞ്ഞു.

പഞ്ചാബ്ഹരിയാന ഹൈകോടതിയിലാണ് സിദ്ദു ത​െൻറ പോരാട്ടം തുടങ്ങിവെച്ചത്. ‘അറൈവ് സേഫ്’ എന്ന പേരിലുള്ള സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു അന്ന് ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവിൽപനക്കെതിരെ സിദ്ദു ഹരജി നൽകിയത്. പിന്നീട് മദ്യവിൽപനക്കമ്പനികളും സംസ്ഥാന സർക്കാറുകളും ഇതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പാതയോരങ്ങളിലെ മദ്യശാലകൾ ൈഡ്രവർമാരെ പ്രലോഭിപ്പിക്കുമെന്നും കോടതിവിധി റോഡപകടം കുറക്കുമെന്നും സിദ്ദു പറഞ്ഞു.

 

Tags:    
News Summary - bar ban it professional harman sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.