ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് കമ്പനിക്കെതിരായ കേസിൽ നിയമോപദേശം നൽകിയ അഭിഭാഷകന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമൻസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിൻവലിച്ചു. ജൂൺ 24ന് ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രതാപ് വേണുഗോപാലിന് നൽകിയ സമൻസാണ് ഇ.ഡി പിൻവലിച്ചത്.
സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രതിഷേധത്തെ തുടർന്നാണ് പിൻവലിക്കൽ. ഇ.ഡിയുടെ നടപടിയെ അപലപിച്ചും പ്രതാപ് വേണുഗോപാലിന് സമൻസ് അയച്ചതിൽ സ്വമേധയാ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടും ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഇ.ഡിയുടെ നടപടി നിയമ മേഖലയുടെ സ്വാതന്ത്ര്യത്തിനടക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.