മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ 1.30 കോ​ടി​യു​ടെ  അ​സാ​ധു നോ​ട്ടു​ക​ൾ കോ​ട​തി​യി​ൽ അ​ട​ച്ചു 

കോയമ്പത്തൂർ: ഞായറാഴ്ച പുലർച്ച കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് മലയാളികളുടെ പക്കൽനിന്ന് പിടിച്ചെടുത്ത 1.30 കോടി രൂപയുടെ അസാധു നോട്ടുകൾ കോയമ്പത്തൂർ രണ്ടാമത് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലടച്ചു. എറണാകുളം പെരുമ്പാവൂർ എളമ്പകപിള്ളി ടി.ജി. ഷിബു (38), കൊച്ചി എളമക്കര െജ. ജോസഫ് ജോസ് (42) എന്നിവരാണ് പ്രതികൾ. ഇവർ സഞ്ചരിച്ച കാറി​െൻറ ഡിക്കിയിൽനിന്ന് 1,000 രൂപയുടെ 114 കെട്ടുകളും 500 രൂപയുടെ 32 കെട്ടുകളുമാണ് കണ്ടെടുത്തത്.

 ഞായറാഴ്ച പുലർച്ച 12.30ന് സത്യമംഗലം റോഡിലെ ശരവണംപട്ടി ചെക്ക്പോസ്റ്റിൽ പൊലീസ് വാഹന പരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്. അസാധു നോട്ട് കൈവശം വെക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ പാസാക്കിയ നിയമ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കോയമ്പത്തൂരിലെ ആദ്യ കേസാണിത്. എറണാകുളത്തെ ഫർണിച്ചർ മൊത്ത വ്യാപാരി ഷിബുവിേൻറതാണ് കറൻസി. കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധിക്കുള്ളിൽ ഇവ മാറ്റാൻ കഴിഞ്ഞില്ലെന്നും ചെന്നൈയിലെ ചില ഏജൻറുമാർ മുഖേന മാറ്റാൻ കൊണ്ടുപോവുകയായിരുന്നുവെന്നും ഷിബു പൊലീസിനെ അറിയിച്ചു. 

ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ജോസഫ് ജോസ് ഷിബുവി​െൻറ സുഹൃത്താണ്. ചെന്നൈയിലേക്ക് പോകവെ കോയമ്പത്തൂരിൽവെച്ച് റൂട്ട് മാറി പോവുകയായിരുന്നു. അവിനാശി റോഡിൽ പോകേണ്ടതിനുപകരം ഇവർ സത്യമംഗലം റോഡിലാണ് പോയത്. പ്രതികളെ ആദായനികുതി വകുപ്പധികൃതർ ചോദ്യം ചെയ്തിരുന്നു. ഷിബുവി​െൻറ കച്ചവട സംബന്ധമായ മുഴുവൻ രേഖകളും സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. 

Tags:    
News Summary - banned notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.