ആദായ നികുതി: അക്കൗണ്ട് മരവിപ്പിച്ചതിൽ വിശദീകരണവുമായി നവ്ജ്യോത് സിങ് സിദ്ദു
ന്യൂഡൽഹി: ആദായ നികുതി അടക്കാത്തതിനെ തുടർന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിൽ വിശദീകരണവുമായി പഞ്ചാബ് ടൂറിസം മന്ത്രിനവ്ജ്യോത് സിങ് സിദ്ദു. മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലാണ് സംഭവത്തിന് പിന്നിലെന്നാണ് സിദ്ദുവിെൻറ ആരോപണം. 3 കോടി രൂപ താൻ നികുതിയായി അടച്ചിട്ടുണ്ടെന്ന് സിദ്ദു വ്യക്തമാക്കി.
തെൻറ പട്യാലയിലെയും ഡൽഹിയിലേയും വീടുകളിലേക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസയച്ചത്. രണ്ടിടത്തും നിലവിൽ താൻ താമസിക്കുന്നില്ല. ഒരു മാസം മുമ്പ് ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ ആവശ്യപ്പെട്ട് വകുപ്പ് തെൻറ ബാങ്കുകൾക്ക് നോട്ടീസ് അയച്ചു. തുടർന്ന് മുഴവൻ ആദായ നികുതി കുടിശ്ശികയും താൻ അടച്ചുതീർത്തതാണെന്നും സിദ്ദു വ്യക്തമാക്കി.
അതേ സമയം, ആദായ നികുതി റിേട്ടണിൽ നികുതിയിളവ് ലഭിക്കുന്ന വരുമാനത്തിെൻറ ബില്ലുകൾ സിദ്ദു സമർപ്പിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.