Posted On
date_range Updated On
date_range ജയ്പൂർ വിമാനത്താവളത്തിൽ കലാകാരൻമാർക്കൊപ്പം നൃത്തം ചെയത് ശൈഖ് ഹസീന
നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന സെപ്തംബർ എട്ടിന് ജയ്പൂരിൽ വന്നിറങ്ങി. ജയ്പൂർ വിമാനത്താവളത്തിലെത്തിയ അവർക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. നിരവധി രാജസ്ഥാനി കലാകാരന്മാർ അവരെ അഭിവാദ്യം ചെയ്യാൻ എത്തിയിരുന്നു. കലാകാരന്മാർക്കൊപ്പം ഹസീനയും നൃത്തം ചെയ്തത് കൗതുകമായി.
ശൈഖ് ഹസീന രാജസ്ഥാൻ കലാകാരൻമാർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥരും പ്രാദേശിക കലാകാരന്മാരും ചേർന്ന് സ്വീകരിച്ചു. അവർ തുടർന്ന് അവതാരകർക്കൊപ്പം ചേരുകയും അവരുമായി നൃത്തം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.