ബംഗ്ലാദേശുമായി സൈനിക സഹകരണത്തിനൊരുങ്ങി ഇന്ത്യ

ധാക്ക: ദ്വിദിന സന്ദര്‍ശനത്തിനായി  ബംഗ്ളാദേശിലത്തെിയ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. സൈനിക സുരക്ഷാ സഹകരണമടക്കമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തതായാണ് വിവരം. ഹസീനയുടെ സുരക്ഷാ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ താരിഖ് അഹ്മദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇവിടെയുള്ള ഉന്നത രാഷ്ട്രീയ-സൈനിക നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. 45 വര്‍ഷത്തിനിടെ ആദ്യമായി ബംഗ്ളാദേശ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രിയാണ് പരീകര്‍.

ബംഗ്ളാദേശ് ഡിഫന്‍സ് ഫോഴ്സസ് പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫിസര്‍ ലെഫ്. ജനറല്‍ മുഹമ്മദ് മഹ്ഫൂസുര്‍ റഹ്മാനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കര, വ്യോമ, നാവിക സേനകളുടെ ഉപമേധാവികള്‍ അടക്കം 11 അംഗ ഉന്നതതല ഇന്ത്യന്‍ സംഘം പരീകറിനെ അനുഗമിക്കുന്നുണ്ട്. ചിറ്റഗോങ്ങിലെ ബംഗ്ളാദേശ് സൈനിക അക്കാദമിയും പരീകര്‍ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളിലെയും സായുധ സേനകള്‍ തമ്മിലുള്ള നിലവിലെ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തതായി ഒൗദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുന്ന ഹസീന ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടേക്കുമെന്നും മുതിര്‍ന്ന പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ ന്യൂഡല്‍ഹില്‍ അറിയിച്ചു. ഇന്ത്യക്കൊപ്പം തന്നെ ചൈനയുമായും ശക്തമായ പ്രതിരോധ സഹകരണമാണ് ബംഗ്ളാദേശ് സൂക്ഷിക്കുന്നത്. ഈ മാസം ആദ്യം ചൈനയില്‍നിന്നും ബംഗ്ളാദേശ് ആദ്യമായി മുങ്ങിക്കപ്പലുകള്‍ വാങ്ങിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നാവിക സേനയെ ശക്തിപ്പെടുത്താനായിരുന്നു ഇത്.

 

Tags:    
News Summary - bangladesh india force co operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.