Posted On
date_range Updated On
date_range ദസറ ആഘോഷത്തിനിടെ കെട്ടിടമിടിഞ്ഞ് രണ്ടു മരണം
നിസാമാബാദ്: ദസറ ആഘോഷത്തിനിടെ ക്ഷേത്രത്തിെൻറ ബാൽക്കണി ഇടിഞ്ഞുവീണ് സ്ത്രീയും കുട്ടിയും മരിച്ചു. അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. സ്വദേശികളായ യശോദ, ഏഴുവയസുകാരി ഹരിക എന്നിവരാണ് മരിച്ചത്.
തെലുങ്കാന നിസാമാബാദിലെ ആളൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം മല്ലന്ന ഭഗവതി ക്ഷേത്രത്തിൽ ദസഹ ആഘോഷചടങ്ങുകൾ നടക്കുന്നതിനിടെയാണ് അപകടം. ക്ഷേത്രത്തിെൻറ ബാൽക്കണിയിൽ കൂടുതൽ പേർ കയറി നിന്നതോടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.