ബാലസോർ ട്രെയിൻ ദുരന്തം; രണ്ട് മാസം പിന്നിടുമ്പോൾ തിരിച്ചറിയാത്ത 29 മൃതദേഹങ്ങൾ കൂടി ബാക്കി

ഭുപനേശ്വർ: ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ ദുരന്തം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും അവശേഷിപ്പായി തിരിച്ചറിയാനാകാത്ത 29 മൃതശരീരങ്ങൾ ബാക്കി. മൃതശരീരങ്ങൾ അഞ്ച് കണ്ടെയ്നറുകളിലായി ഭുപനേശ്വറിലെ എയിംസിൽ സൂക്ഷിച്ചിരിക്കുകയാണ്.

അടുത്തിടെ എയിംസിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളിൽ നിന്നും 29 പേരെ തിരിച്ചറിഞ്ഞിരുന്നു. 15 മൃതദേഹങ്ങൾക്ക് ഒന്നിൽ കൂടുതൽ അവകാശികൾ എത്തിയതോടെ ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

295 പേരായിരുന്നു ജൂൺ രണ്ടിന് നടന്ന അപകടത്തിൽ കൊല്ലപ്പെട്ടത്. ബാഹനഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം കൊറാമണ്ഡൽ-ചെന്നൈ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നിവ കൂട്ടിയിടിക്കുകയായിരുന്നു. കൊറാമണ്ഡൽ-ചെന്നൈ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയും പാളം തെറ്റിയ കോച്ചുകളിലേക്ക് യശ്വന്ത്പൂർ-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറുകയുമായിരുന്നു.

സിഗ്നൽ തകരാണ് ബാലാസോർ ദുരന്തത്തിലേക്ക് നയിച്ചതെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. പിഴവ് മൂലം തെറ്റായ ഗ്രീൻ സിഗ്നൽ കാണിച്ചതാണ് ദുരന്തത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Balasore train accident: 29 dead bodies unidentified yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.