ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ് എം.കെ സ്റ്റാലിന്‍. 2016ല്‍ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട ഭരണമാണ് ഇക്കുറി സ്റ്റാലിനും കൂട്ടരും കൈപ്പിടിയിലൊതുക്കിയത്. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്റ്റാലിന്റെ വീട്ടില്‍ മുറിച്ച കേക്കിനെച്ചൊല്ലി നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ രൂപത്തിലെ വലിയ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ കഥകള്‍ ആരംഭിച്ചത്. 2.5 കോടിയുടെ കേക്കാണിതെന്നും ദുബൈയില്‍നിന്ന് സ്വകാര്യ വിമാനത്തില്‍ എത്തിച്ചതാണെന്നുമായിരുന്നു ആദ്യം പ്രചരിച്ചത്. കേക്കിന് സമീപം സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു.
പ്രശസ്ത ഡിസൈനര്‍ ഡെബ്ബി വിങ്ഹാം ആണ് കേക്ക് തയാറാക്കിയതെന്നും സ്റ്റാലിന്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്യുകയായിരുന്നെന്നും പിന്നാലെ കഥകളെത്തി.
സ്റ്റാലിന്റെ പേര് കേക്ക് കഥകളിലേക്ക് വന്നതോടെ ഇപ്പോള്‍ യാഥാര്‍ത്ഥ്യവും പുറത്തുവന്നു. കേക്ക് ദുബൈയില്‍ അല്ല, ചെന്നൈയിലെ ഒരു ബേക്കറിയില്‍ തയാറാക്കിയതാണെന്നാണ് തെളിഞ്ഞത്. കേക്ക് തയാറാക്കിയ ബേക്കറി തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കേക്കിന്റെ ചിത്രമടക്കം പോസ്റ്റ് ചെയ്ത് കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. മാത്രമല്ല, കേക്ക് ഡി.എം.കെ നേതാവ് ഡോ. എസ്. മാലതി നാരായണസ്വാമിയുടെ വകയാണെന്നും വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.