പ്രണയദിനത്തിൽ പ്രത്യേക പരിപാടികൾ പാടില്ലെന്ന്​ ബജ്​റംഗദൾ

ഹൈദരാബാദ്​: പ്രണയദിനത്തിൽ പബ്ബുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കരു​തെന്ന്​ ബജ്​റംഗദൾ. ഹൈദരാബാദിലെ ബൻജാര, ജൂബിലി ഹിൽസ്​ ഏരിയകളിലെ പബ്ബ​ുടമകളോടാണ്​ ​െ​ഫബ്രുവരി14 വാല​​​െ​​െൻറയിൻസ്​ ദിനത്തിൽ പ്രത്യേക ആഘോഷങ്ങൾ പാടില്ലെന്ന്​ വിലക്കിയിരിക്കുന്നത്​. വാല​​​െ​​െൻറയിൻസ്​ ഡേ ഭാരതസംസ്​കാരത്തിന്​ ചേർന്നതല്ലെന്നും അതിനാൽ ഫെബ്രുവരി 14 ന്​ യാതൊരുവിധ പരിപാടികളും സംഘടിപ്പിക്കരുതെന്നും ബജ്​റംഗദൾ ആവശ്യപ്പെട്ടു. 

യുവാക്കൾ ഇന്ത്യൻ സംസ്​കൃതിയെ ബഹുമാനിക്കുന്നില്ലെന്നും പാശ്ചാത്ത സംസ്​കാര​ത്തെ അനുകരിക്കുന്ന പ്രവണതയാണുള്ളതെന്നും ബജ്​റംഗദൾ നേതാവ്​ വിശാൽ പ്രസാദ്​ പറഞ്ഞു.​ പ്രണയദിനം പോലുള്ള ആഘോഷങ്ങൾ ചെറുപ്പക്കാരുടെ തൊഴിലിനെ പോലും ബാധിക്കുന്നുണ്ട്​. ഇത്തരക്കാർ പൊതുസമൂഹത്തിന്​ തന്നെ ശല്യമാണെന്നും വിശാൽ പ്രസാദ്​ പറഞ്ഞു. 
 െഹൈദരാബാദ്​ നഗരത്തിലെ കടകളിലും ഗിഫ്​റ്റ്​ ഷോപ്പുകളിലും പ്രണയദിന സമ്മാനങ്ങളുടെ വൻ വിൽപനയാണ്​ നടക്കുന്നത്​. പ്രണയദിനത്തോടനുബന്ധിച്ച്​ നഗരത്തിൽ പൊലീസ്​ കനത്ത സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​. 

Tags:    
News Summary - Bajrang Dal Asks Not to Plan Special Events on Valentine's Day- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.