ബജ്റംഗ്ദൾ പ്രവർത്തകർ റോഡിൽ പാകിസ്താൻ പതാക ഒട്ടിക്കുന്നു

റോഡിൽ പാകിസ്താൻ പതാക സ്റ്റിക്കർ ഒട്ടിച്ചു; ബജ്റംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ബംഗളൂരു: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കർണാടകയിൽ പ്രതിഷേധപ്രകടനം നടത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കൽബുറുഗി നഗരത്തിലാണ് സംഭവം. പ്രതിഷേക്കാർ വിവിധയിടങ്ങളിൽ പാകിസ്താൻ പതാകകൾ സ്ഥാപിച്ചും റോഡിൽ പാകിസ്താൻ പതാകകൾ ഒട്ടിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കൽബുറുഗി നഗരത്തിലെ ജഗത് സർക്കിൾ, ആലന്ദ് നാക്ക, മാർക്കറ്റ് ചൗക്ക്, സാത്ത് ഗുംബാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് പാകിസ്താൻ പതാകയുടെ വലിയ സ്റ്റിക്കറുകൾ ഒട്ടിച്ചത്. സിറ്റി പൊലീസ് കമീഷണർ എസ്.ഡി. ശരണപ്പയും മറ്റ് പൊലീസുകാരും സ്ഥലങ്ങൾ സന്ദർശിച്ച് പോസ്റ്ററുകൾ നീക്കം ചെയ്തു.

“പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ റോഡിൽ പാകിസ്താൻ പതാകകൾ ഒട്ടിച്ചു പ്രതിഷേധിച്ചു. എന്നാൽ, അവർ അതിന് ആരുടെയും അനുമതി വാങ്ങിയിരുന്നില്ല. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ആറ് പേരെ മുൻകരുതൽ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു” -പൊലീസ് കമീഷണർ പറഞ്ഞു.

Tags:    
News Summary - Bajrang Dal activists detained for pasting Pakistan flag stickers condemning terror

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.