?????? ?????? ???????? ???????? ??????????? ???????? ???????????????? (???)

രാജ്യദ്രോഹ കേസ്: അമൂല്യ ലിയോണക്ക് ജാമ്യം നൽകരുതെന്ന് കർണാടക സർക്കാർ

ബംഗളൂരു: പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന പേരിൽ രാജ്യദ്രോഹകേസ് ചുമത്തി അറസ്​റ്റ്​ ചെയ്ത കോളജ് വിദ്യാർഥിനിയും ആക്ടിവിസ്​റ്റുമായ അമൂല്യ ലിയോണ നെറോണക്ക് (19) ജാമ്യം അനുവദിക്കുന്നതിനെ വീണ്ടും എതിർത്ത് കർണാടക സർക്കാർ. അമൂല്യ ‘സ്വാധീനമുള്ള വ്യക്തി’യാണെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഒളിവിൽ പോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും അത് വിചാരണ നടക്കുന്ന കേസിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയ സർക്കാർ സബ്മിഷൻ, അമൂല്യക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

അമൂല്യയുടെ മുദ്രാവാക്യം വിളിക്ക് പിന്നാലെ നിരവധി സംഘടനകളും ജനങ്ങളും തെരുവിലിറങ്ങിയത് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും സർക്കാർ കോടതിയിൽ വാദിച്ചു. കർണാടക ദലിത് സംഘർഷ സമിതി, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകൾ അമൂല്യക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയതായും സർക്കാർ കോടതിയെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഫെബ്രുവരി 20ന് ഫ്രീഡം പാർക്കിൽ നടന്ന സമരവേദിയിൽനിന്നാണ് അമൂല്യ ലിയോണയെ പൊലീസ് അറസ്​റ്റ്​ ചെയ്തത്. എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉ​ൈവസി പ​െങ്കടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം. 

മൂന്നു തവണ വേദിയിൽനിന്ന് ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് വിളിച്ചപ്പോൾ ജനങ്ങൾ പ്രതിഷേധിച്ച് ബഹളംവെച്ചു. തുടർന്ന്, ‘ഹിന്ദുസ്ഥാൻ സിന്ദാബാദ്’ എന്ന് മൂന്നുവട്ടം മുദ്രാവാക്യം മുഴക്കിയപ്പോൾ ജനം ഏറ്റുവിളിക്കുകയും ചെയ്തു. ഇതിനെ വിശദീകരിക്കാനുള്ള ശ്രമത്തിനിടെ സംഘാടകർ തന്നെ മൈക്ക് പിടിച്ചുവാങ്ങുകയും പൊലീസ് വേദിയിൽനിന്ന് അമൂല്യയെ വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. 

എന്നാൽ, അമൂല്യക്ക് പറയാനുള്ളത് പൂർത്തിയാക്കാൻ അനുവദിക്കാതെ അവരെ തടയാനും അറസ്​റ്റ്​ ചെയ്യാനും അമിതാവേശം കാണിച്ച സംഘാടകരുടെയും പൊലീസി​​െൻറയും നടപടിയെ  കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ വിമർശിച്ചിരുന്നു. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 എ, ബി  വകുപ്പുകൾ ചേർത്താണ് ബംഗളൂരു ഉപ്പാർപേട്ട് പൊലീസ് കേെസടുത്തത്. 

പരിസ്ഥിതി പ്രവർത്തകൻ ചിക്കമകളൂരു കൊപ്പ സ്വദേശി നൊസ്വാൾഡ് നൊറോണയുടെ മകളാണ് അമൂല്യ. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അമൂല്യയെ കൊലപ്പെടുത്തുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് ശ്രീരാമസേന പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ ഹുബ്ബള്ളിയിൽ മൂന്ന് കശ്മീരി വിദ്യാർഥികളും രാജ്യദ്രോഹകുറ്റത്തിന് അറസ്​റ്റിലായിരുന്നു. പ്രഥമദൃഷ്​ട്യ ഇൗകേസിൽ രാജ്യദ്രോഹപരമായ യാതൊന്നും കണ്ടെത്താനായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയെങ്കിലും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല.

Tags:    
News Summary - bail should not give to amulya liyona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.