വരവരറാവു ജയിലിൽ (ഫയൽ ചിത്രം)

'എഴുന്നേൽക്കാനാകാത്തവിധം രോഗിയായ ആൾ ഒളിച്ചോടുന്നതെങ്ങനെയാണ്​';വരവര റാവുവിന്​ ജാമ്യം തേടി കുടുംബം

മുംബൈ: ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങളുമായി ജയിലിൽ തുടരുന്ന കവിയും ആക്​റ്റിവിസ്​റ്റുമായ വരവര റാവുവിന്​ അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന്​ ബോംബെ ഹൈക്കോടതിയിൽ കുടുംബം. ചികിത്സ കിട്ടാതെ ജയിലിൽ നരകിക്കുന്ന 80 വയസുള്ള വരവര റാവുവിന്​ ഭരണഘടനാപരമായ അവകാശങ്ങൾ അനുവദിക്കണമെന്ന്​ കുടുംബത്തിന്​ വേണ്ടി ഹാജരായ ഇന്ദിര ജയ്​സിങ്​ ആവശ്യ​പ്പെട്ടു.

'കിടപ്പിലാണ്​ അ​േദ്ദഹം. മൂത്ര വിസർജനം നിയന്ത്രിക്കാനാകാത്ത വിധം രോഗിയായ അദ്ദേഹം യൂറിൻ ബാഗുമായാണ്​ ജീവിക്കുന്നത്​.' ഇൗ അവസ്​ഥയിൽ നിയമത്തി​െൻറ പിടിയിൽ നിന്ന്​ അദ്ദേഹം ഒളിച്ചോടാൻ ശ്രമിക്കുമോ എന്ന്​ ഇന്ദിര ജയ്​സിങ്​ ചോദിച്ചു. രണ്ട്​ വർഷത്തിലധികമായി തുടരുന്ന തടവ്​ 80 കാരനായ വരവര റാവുവി​െൻറ ആരോഗ്യം തകർത്തിട്ടുണ്ട്​. ജാമ്യം നൽകി ഉടനെ ആശുപ​ത്രിയിലേക്ക്​ മാറ്റണമെന്ന്​ കുടുംബം ആവശ്യപ്പെട്ടു. തടവിലിട്ട്​ അദ്ദേഹത്തി​െൻറ ആരോഗ്യം തകർക്കുന്നത്​ ഭരണഘടനയിലെ ആർട്ടിക്​ൾ 21​െൻറ നഗ്​നമായ ലംഘനമാണ്​.

മുംബൈയിക്കടുത്ത തലോജ ജയിലിലാണ്​ വരവര റാവുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ളത്​. ഇതേ കേസിൽ അവിടെ തടവിലുള്ള സ്​റ്റാൻ സ്വാമിയാണ്​ വരവര റാവുവി​െൻറ അതിദയനീയാവസ്​ഥ അഭിഭാഷകരെ അറിയിച്ചത്​. ജയിലിൽ വെച്ച്​ വരവരറാവുവിന്​ കോവിഡ്​ ബാധിക്കുകയും ചെയ്​തിരുന്നു.

പരിചരണത്തിന്​ കുടുംബത്തിന്​ അവസരം ലഭിക്കുന്ന തരത്തിൽ അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നാണ്​ ഇന്ദിര ജയ്​സിങ്​ കോടതിയിൽ ആവശ്യപ്പെട്ടത്​. ഇൗ ആരോഗ്യസ്​ഥിതിയിൽ വിചാരണ നടപടി പോലും നേരിടാൻ അദ്ദേഹത്തിനാകില്ലെന്നും അവർ ചൂണ്ടികാട്ടി.

2018 ജനുവരിയിലാണ്​ ഭീമ-കൊറേഗാവ്​ കേസുമായി ബന്ധപ്പെട്ട്​ വരവര റാവുവിനെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​തത്​. എൻ.​െഎ.എ ആണ്​​ കേസ്​ അന്വേഷിക്കുന്നത്​. 2017 ഡിസംബർ 31 ന്​ പൂനെയിൽ ഭീമ-കൊറിഗോവ്​ യുദ്ധ അനുസ്​മരണത്തി​െൻറ ഭാഗമായി നടന്ന എൽഗാർ പരിഷത്ത്​ പരിപാടിയിൽ വരവര റാവു നടത്തിയ പ്രസംഗം പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ്​ അന്വേഷണ ഏജൻസിയുടെ ആരോപണം. അടുത്ത ദിവസം ഉണ്ടായ സംഘർഷത്തി​െൻറ പേരിലാണ്​ വരവര റാവു അടക്കം ഒമ്പത്​ ആക്​റ്റിവിസ്​റ്റുകൾക്കെതിരെ കുറ്റം ചുമത്തിയത്​. മാവോവാദി ബന്ധവും അന്വേഷണ ഏജൻസി ആരോപിക്കുന്നുണ്ട്​. വരവര റാവു നയിക്കുന്ന എഴുത്തുകാരുടെ കൂട്ടായ്​മ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.