മധ്യപ്രദേശ് മുൻ മന്ത്രി 'കമ്പ്യൂട്ടർ ബാബ'യുടെ ജാമ്യപേക്ഷ തള്ളി, ബി.ജെ.പിയുടെ പകപോക്കലെന്ന്

ഇൻഡോർ: അനധികൃത കയ്യേറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത 'കമ്പ്യൂട്ടർ ബാബ' എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവമായ നാംദേവ് ത്യാഗിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇയാൾക്കെതിരെ ഒൗദ്യോഗിക ജോലികൾ തടസ്സപ്പെടുത്തിയതിന് പൊലീസ് പുതിയ കേസും രജിസ്റ്റർ ചെയ്തു.

നേരത്തേ ശിവ്‌രാജ് സിങ് ചൗഹാന്‍റെ ബി.ജെ.പി മന്ത്രിസഭയിൽ സഹമന്ത്രി പദവി ലഭിച്ചിരുന്നയാളാണ് ത്യാഗി. പിന്നീട് തെറ്റിപ്പിരിഞ്ഞു. കോൺഗ്രസിന്‍റെ കമൽനാഥ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന നദി സംരക്ഷണ ട്രസ്റ്റിന്‍റെ ചെയർമാനായിരുന്നു. മധ്യപ്രദേശിൽ നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നവംബർ 9ന് അനധികൃതമെന്ന് ആരോപിച്ച് ത്യാഗിയുടെ ആശ്രമം മധ്യപ്രദേശ് സർക്കാർ പൊളിച്ചുമാറ്റിയിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ത്യാഗി ഉൾപ്പെടെ ആറു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ത്യാഗിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വ്യാഴാഴ്ച അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തതായും ഇൻഡോർ അഡീഷണൽ എസ്.പി പ്രശാന്ത് ചൗബെ അറിയിച്ചു.

ഇൻഡോർ നഗരത്തിലെ ജംപൂർദി ഹാപ്സിക്കു സമീപമുള്ള 40 ഏക്കറോളം വരുന്ന സ്ഥലത്താണ് ആശ്രമം. ത്യാഗിയുടെ ആശ്രമത്തിനു സമീപമുള്ള രണ്ട് ഏക്കറോളം സർക്കാർ ഭൂമിയിൽ അനധികൃത കയ്യേറ്റവും നിർമാണവും കണ്ടെത്തിയതിനെതുടർന്നാണ് പൊളിച്ചതെന്ന് അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് (എ.ഡി.എം) അജയ് ദേവ് ശർമ്മ നേരത്തേ പറഞ്ഞിരുന്നു.

കമ്പ്യൂട്ടർ ബാബയ്‌ക്കെതിരായ നടപടിയെ കോൺഗ്രസ് നേതാവ് ദിഗ്‌ വിജയ് സിംഗ് അപലപിക്കുകയും അതിനെ രാഷ്ട്രീയ പകപോക്കലെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, കോൺഗ്രസ് മുൻ മന്ത്രി ജിത്തു പട്വാരിയും മറ്റ് നേതാക്കളും കമ്പ്യൂട്ടർ ബാബയെ ജയിലിൽ സന്ദർശിച്ചിരുന്നു.

Tags:    
News Summary - Bail plea of 'Computer Baba' rejected, case registered for obstructing official work in Indore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.