മുംബൈ: ബാൽതാക്കറയെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക് പോസ്റ്റിെൻറ പേരിൽ മുസ്ലിം യുവാവ് കൊലചെയ്യപ്പെട്ട കേസിൽ മതമാണ് പ്രതികൾക്ക് പ്രചോദനമായത് എന്നതിനാൽ ജാമ്യം അനുവദിക്കുന്നതായി ബോംബെ ഹൈകോടതി. പ്രതികൾക്ക് മുൻകാല ക്രിമിനൽ ബന്ധമില്ലെന്നും കൊല്ലപ്പെട്ടയാൾ മറ്റൊരു മതത്തിൽപെട്ടയാളാണ് എന്നതാണ് കൊലചെയ്യാൻ പ്രേരിപ്പിച്ചതെന്നും അതിനാൽ ജാമ്യം നൽകുന്നതായുമാണ് കോടതി വിധി.
ജനുവരി 12 ന് വാദം കേട്ട ബോംബെ കോടതിയിലെ ജഡ്ജ് മൃദുല ഭട്കറാണ് അറസ്റ്റിലായ 21 പേരിൽ മൂന്ന് പേർക്ക് ജാമ്യം നൽകുന്നതിെൻറ കാരണമായി ഇക്കാര്യം പറഞ്ഞത്. കോടതി ഉത്തരവിനെതിരെ യുവാവിെൻറ കുടുംബം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
2014 ജൂലൈയിലാണ് മുഹ്സിൻ ശൈഖ് എന്ന 28 കാരനായ യുവാവിനെ ഹിന്ദു സേനാ പ്രവർത്തകർ കൊന്നത്. പൂണെയിൽ ജോലി ചെയ്യുന്ന മുഹ്സിൻ പുലർച്ചെ പ്രാഭാത പ്രാർഥനക്കായി പള്ളിയിലേക്ക് പോയപ്പോഴാണ് കൊല്ലപ്പെട്ടത്. ബാൽ താക്കറെയെയും ശിവജിയെയും അപകീർത്തിപ്പെടുത്തുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു കൊല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.