Posted On
date_range Updated On
date_range ഹംറോ സിക്കിം പാർട്ടി പ്രസിഡന്റായി ബൈചുങ് ബൂട്ടിയ
ഗാങ്ടോക്: സിക്കിമിലെ പ്രാദേശിക രാഷ്ട്രീയ കക്ഷിയായ ഹംറോ സിക്കിം പാർട്ടി(എച്ച്.എസ്.പി)യുടെ പ്രസിഡന്റുപദവിയിൽ ഇതിഹാസതാരം ബൈചുങ് ബൂട്ടിയ. പാർട്ടി ദേശീയ കൺവെൻഷനിൽ ഐകകണ്ഠ്യേനയാണ് ബൂട്ടിയയെ തെരഞ്ഞെടുത്തത്. മൂന്നു വർഷം അധ്യക്ഷപദവിയിലിരുന്ന ബിന ബാസ്നെറ്റിന്റെ പിൻഗാമിയായാണ് കായിക താരം എത്തുന്നത്.
2018ൽ ബൂട്ടിയ മുൻകൈയെടുത്ത് സ്ഥാപിച്ച സംഘടനയായ എച്ച്.എസ്.പി ഇതുവരെയും തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടങ്ങളുണ്ടാക്കിയിട്ടില്ല. പാർട്ടി സ്ഥാനാർഥിയായി ബൂട്ടിയയും മത്സരിച്ചിരുന്നെങ്കിലും ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.