വിധി ആരു​െടയും ജയവും പരാജയവുമല്ല -മോദി

ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ ശനിയാഴ്​ച വിധി പ്രഖ്യാപിക്കുമെന്ന അറിയിപ്പ്​ പുറത്തു വന്നതോടെ രാജ്യമെങ്ങും ജാഗ് രത. വിധി ഉ​ണ്ടാകു​മെന്നു കണ്ട്​ ഉത്തർപ്രദേശിലും രാജ്യത്തി​​​െൻറ മറ്റിടങ്ങളിലും ഈ ആഴ്​ച തുടക്കംമുതൽതന്നെ കനത ്ത സുരക്ഷാ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയിരുന്നു. തീയതി പുറത്തു വന്നതോടെ സുരക്ഷാ ഏജൻസികൾ കനത്ത ജാഗ്രതയിലാണ്​. സമാധാനം നിലനിർത്താൻ എല്ലാ വിഭാഗം ജനങ്ങളും മുൻകൈയെടുക്കണമെന്ന്​ വിവിധ കേന്ദ്രങ്ങളിൽനിന്ന്​ ആഹ്വാനം ഉയർന്നു.

അയോധ്യ വിധി ഏതെങ്കിലും സമുദായത്തി​​​െൻറ വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിധിക്കുശേഷം സമാധാനം കാത്തുസൂക്ഷിക്കാൻ ട്വിറ്ററിലൂ​െട ജനങ്ങളോട്​ ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ്​, ഡൽഹി, ഗുജറാത്ത്​, പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്​ഥാനങ്ങൾ കനത്ത ജാഗ്രതയിലാണ്​. യു.പിയിലും ഡൽഹിയിലും വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. ഗുജറാത്തിലെ വഡോദരയിൽ ​പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.

Tags:    
News Summary - babri verdict high security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.