കോവിഡ്​ പ്രതിരോധം: അസീം പ്രേംജി 50000 കോടി നൽകിയെന്ന വാർത്ത വ്യാജമെന്ന്​ വിപ്രോ

മുംബൈ: കോവിഡ്​19 വൈറസ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ അസിം പ്രേംജി ഫൗണ്ടേഷന്‍ സ്ഥാപകനും വിപ്രോ സ്ഥാപകനുമായ അസിം പ്രേംജി 50000 കോടി നൽകിയെന്ന വാർത്ത നിഷേധിച്ച്​ വിപ്രോ. 2019 ൽ അസിം പ്രേംജി ഫൗണ്ടേഷ​ന്റെ കീഴിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ നീക്കിവെച്ച ഫണ്ട്​ സംബന്ധിച്ച വാർത്തയാണ്​ കോവിഡ്​ പ്രതിരോധത്തിന്​ നൽകി എന്ന രീതിയിൽ പ്രചരിക്കുന്നതെന്നും വിപ്രോ വ്യക്തമാക്കി.

2019ൽ അന്നത്തെ വിപ്രോ ചെയർമാനായിരുന്ന പ്രേംജി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിപ്രോയുടെ 34 ശതമാനം ഓഹരി വിഹിതം നീക്കിവച്ചിരുന്നു. അസിം പ്രേംജി ഫൗണ്ടേഷ​ന്റെ കീഴിൽ 52,750 കോടി രൂപയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നത്​. 2019 മാർച്ച്​ രണ്ടാംവാരത്തിലാണ്​ അദ്ദേഹം ഇത്തരത്തിൽ ഫണ്ട്​ നീക്കിവെച്ചതെന്നും വിപ്രോ അറിയിച്ചു.

ഇതുവ​രെ വിപ്രോയുടെ വിഹിതത്തിൽ നിന്നും അദ്ദേഹത്തിൻെറ ഓഹരി വിഹിതത്തില്‍ നിന്നുമായി 1.45 കോടി രൂപ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്​. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും ഉന്നമനത്തിനുമായി സമഗ്രമായ പഠനം നടത്തി അതിന് വേണ്ട പ്രവര്‍ത്തനങ്ങൾ അസിംപ്രേംജി ഫൗണ്ടേഷൻെറ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്​.

Tags:    
News Summary - Azim Premji had donated Rs 50,000 crore in 2019, Wipro clarifies - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.