പെരുമാറ്റ ചട്ട ലംഘനം: അസം ഖാനും മനേക ഗാന്ധിക്കും വിലക്ക്

ലഖ്നോ: പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാനും കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും വ ിലക്ക്.രാംപൂർ ലോകസഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ ജയപ്രദക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് മൂന്നുദിവസം പ്രചാരണം നടത്തുന്നതിൽ നിന്നും അസംഖാനെ തെരഞ്ഞെടുപ്പ് കമീഷൻ വിലക്കി.

ബി.ജെ.പി നേതാവും കേന്ദ്രമ ന്ത്രിയുമായ മനേക ഗാന്ധിയെ 48 മണിക്കൂർ പ്രചാരണം നടത്തുന്നതിൽ നിന്നും തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയിട്ടുണ്ട്. തനിക്ക്​ വോട്ട് ചെയ്തില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്നായിരുന്നു മനേകയു​െട പ്രസ്​താവന.. പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി നേതാവ് മായാവതിക്കും സമാനമായ വിലക്ക് ഇന്ന് കമ്മീഷൻ നൽകിയിരുന്നു.

കഴിഞ്ഞ ദിവസം രാംപൂറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അസംഖാൻ എതിർ സ്ഥാനാർഥി കൂടിയായ ജയപ്രദക്കെതിരെ മോശം പരാമർശം നടത്തിയത്. '10 വർഷം അവർ രാംപൂർ മണ്ഡലത്തിന്‍റെ രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. ഞാനാണ് ജയപ്രദയെ രാപൂറിന് പരിചയപ്പെടുത്തി പ്രശസ്തയാക്കിയത്. അവരെ ആരെങ്കിലും സ്പർശിക്കാനോ മോശം പരാമർശം നടത്താനോ ഞാൻ അനുവദിച്ചിരുന്നില്ല. അങ്ങിനെ അവർ നിങ്ങളെ 10 വർഷക്കാലം പ്രതിനിധീകരിച്ചു. ഒരാളുടെ യഥാർഥ മുഖം മനസിലാക്കാൻ നിങ്ങൾക്ക് 17 വർഷം വേണ്ടി വന്നു. എന്നാൽ ഞാൻ 17 ദിവസം കൊണ്ട് തന്നെ അവരുടെ അടിവസ്ത്രത്തിനടിയിലെ കാവിനിറം മനസിലാക്കി' -ഇതായിരുന്നു അസംഖാന്‍റെ വാക്കുകൾ.

തനിക്ക്​ വോട്ട്​ ​െചയ്യാത്ത മുസ്​ലീംകൾ പിന്നീട്​ ഒരു കാര്യത്തിനും സമീപിക്കേണ്ടതില്ല എന്ന രീതിയിലായിരുന്നു മനേകയുടെ പ്രസംഗം. ‘ജനങ്ങളുടെ സ്​നേഹവും പിന്തുണയും ഉള്ളത്​ കൊണ്ട്​ ഞാൻ ഇവിടെ എന്തായാലും വിജയിക്കും. എന്നാൽ മുസ്‍ലിംകളുടെ വോട്ട് ഇല്ലാതെയാണ് വിജയിക്കുന്നതെങ്കിൽ അത് എന്നെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ കാര്യമല്ല. ചിലപ്പോൾ അനുഭവം മോശമായേക്കാം. എന്തെങ്കിലും ആവശ്യത്തിന് പിന്നീട്​ മുസ്‍ലിംകള്‍ എന്നെ സമീപിച്ചാൽ അപ്പോൾ ഒന്ന്​ ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല. നിങ്ങളുടെ വോട്ട്​ ഇല്ലെങ്കിലും ഞാൻ വിജയിക്കും’ - ഇതായിരുന്നു മനേക ഗാന്ധിയുടെ വാക്കുകൾ.


Tags:    
News Summary - Azam Khan, Maneka Gandhi Face Campaign Ban- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.