അയോധ്യ: അടുത്ത വർഷം ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് രാം മന്ദിർ ട്രസ്റ്റ്. ചടങ്ങിലേക്ക് 10,000 അതിഥികളെ ക്ഷണിക്കുമെന്ന് രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസാണ് കത്തയച്ചത്.
ജനുവരി 15 മുതൽ ജനുവരി 24 വരെ ഏതെങ്കിലും ദിവസം വിഗ്രഹ പ്രതിഷ്ഠ നടത്തും. കൃത്യമായ തീയതി പ്രധാനമന്ത്രി തീരുമാനിക്കും. 2020 ആഗസ്റ്റിൽ മോദിയാണ് ഭൂമി പൂജ നടത്തിയത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കാനായി തൊഴിലാളികളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 550 തൊഴിലാളികളുണ്ടായിരുന്നത് 1,600 ആയി വർധിപ്പിച്ചു. നേരത്തെ 18 മണിക്കൂർ ഷിഫ്റ്റിൽ ചെയ്തിരുന്ന ജോലി ഇപ്പോൾ 24 മണിക്കൂറും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.