ആ​ക്​​സി​സ്​ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്കം 12 പേ​ർ​ക്കെ​തി​രെ സി.​ബി.​െ​എ കേ​സ്

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് തൊട്ടുപിറകെ ആക്സിസ് ബാങ്കിൽ പഴയ നോട്ടുപയോഗിച്ച് 100 കോടിയോളം രൂപയുടെ ഇടപാട് നടത്തിയ 12 പേർക്കെതിരെ സി.ബി.െഎ കേസെടുത്തു. ഇതി​െൻറ ഭാഗമായി അഹ്മദാബാദിൽ 16 ഇടങ്ങളിൽ സി.ബി.െഎ പരിശോധന നടത്തി.
കേസെടുത്തവരിൽ ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെടും. കഴിഞ്ഞ നവംബർഡിസംബർ മാസങ്ങൾക്കിടയിൽ െഷൽ കമ്പനികളുടെ അക്കൗണ്ടുകളിലൂടെ വൻ തുകകൾ മാറ്റിയെടുത്തുവെന്നും ഇതിനായി ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥർ അവരുടെ പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് സി.ബി.െഎ കേസ്. ഇടപാടുകാരുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങുന്ന കെ.െവെ.സി അടക്കം ബാങ്കുകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ബാങ്ക് പാലിച്ചില്ലെന്നും ഇടപാടുകൾക്ക് പിറകിൽ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമായിരുന്നെന്നും സി.ബി.െഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Tags:    
News Summary - axis bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.